
മലയിൻകീഴ് :ജില്ലാ പഞ്ചായത്ത് പള്ളിച്ചൽ ഡിവിഷനിലെ എൽ.ഡി.എഫ്.സ്ഥാനാർത്ഥി വിളപ്പിൽ രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പര്യടന പരിപാടിയുടെ ഉദ്ഘാടനം ലോക് താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റെ് എൻ.എം.നായർ നിർവഹിച്ചു.സ്ഥാനാർത്ഥി വിളപ്പിൽ രാധാകൃഷ്ണൻ,എം.അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ഇടതുമുന്നണി നേതാക്കളായ ജി.സുധാകരൻ നായർ,പള്ളിച്ചൽ വിജയൻ,വിളിവൂർക്കൽ പ്രഭാകരൻ,ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി സുനിത,അരുവിപ്പാറ വാർഡ് സ്ഥാനാത്ഥി സുരേഷ്ബാബു എന്നിവർ സംസാരിച്ചു.