കിളിമാനൂർ:ബ്ലോക്ക് പഞ്ചായത്തിനുകീഴിലെ എട്ട് പഞ്ചായത്തുകളിലെ ഇ.വി.എം മെഷീനുകളുടെ കാൻഡിഡേറ്റ് സെറ്റിംഗ്സ് കഴിഞ്ഞു.ബ്ലോക്കിൽ 236 ബൂത്തുകളിലായി 708 മെഷീനുകളാണ് കമ്മീഷൻ ചെയ്തത്.അതത് വരണാധികാരികളുടെ സാന്നിധ്യത്തിലായിരുന്നു സെറ്റിംഗ് റിസർവ് മെഷീനുകളും, സെക്ടറൽ ഓഫിസർമാർക്കുള്ള മെഷീനുകളും പരിശോധിച്ച് സ്റ്റോർ റൂമിൽ സൂക്ഷിച്ചു. തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന മെഷീനുകളിൽ സ്ഥാനാർത്ഥികളുടെ സാനിദ്ധ്യത്തിൽ ക്രമനമ്പറും പേരും ചിഹ്നവും അടങ്ങുന്ന സ്ലിപ്പ് സ്ഥാപിച്ച് സീൽ ചെയ്യുന്നതാണ് കാൻഡിഡേറ്റ് സെറ്റിംഗ്.

ട്രബിൾ ഷൂട്ടിംഗ് ടീമുകൾ

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് തകരാറ് സംഭവിച്ചാൽ തടസം കൂടാതെ ഉടനടി പരിഹരിക്കാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.ബ്ലോക്കുകളിൽ ട്രബിൾ ഷൂട്ടിംഗ് ടീമുകളെ നിയോഗിക്കുകയും കൺട്രോൾ യൂണിറ്റ് പ്രവർത്തിക്കുകയും ചെയ്യും.പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ പ്രിസൈഡിംഗ് ഓഫീസർമാരുടെയും സെക്ടറൽ ഓഫിസർമാരെയും ഉൾപ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിക്കാമെന്നും അധികാരികൾ അറിയിച്ചു.