car

വെഞ്ഞാറമൂട്: നിയന്ത്രണംവിട്ട കാർ നിറുത്തിയിട്ടിരുന്ന കാറിലിടിച്ചശേഷം കടയിലേക്ക് പാഞ്ഞുകയറി ഡ്രൈവർക്ക് പരിക്ക്. പത്തനംതിട്ട കാരമ്മേലി റോഷൻ (30)നാണ് പരിക്കേറ്റത്. സംസ്ഥാന പാതയിൽ മാണിക്കോട് മഹാദേവ ക്ഷേത്രത്തിന് സമീപം വെള്ളിയാഴ്ച രാത്രി 12 നായിരുന്നു അപകടം. വെഞ്ഞാറമൂട് ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കാർ നിറുത്തിയിട്ടിരുന്ന കാറിലിടിച്ച ശേഷം എതിർ വശത്തുള്ള കടയിലേക്കാണ് പാഞ്ഞുകയറിയത്. ഇലക്ട്രിക് പോസ്റ്റും തകർത്തു.സമീപത്ത് ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. നിറുത്തിയിട്ടിരുന്ന കാറും കടയുടെ മുൻവശവും പൂർണമായി തകർന്നു. പരിക്കേറ്റ ഡ്രൈവറെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.