ആറ്റിങ്ങൽ:എൽ.ഡി.എഫിനും യു.ഡി.എഫിനും വേരുകളുള്ള മുദാക്കൽ പഞ്ചായത്തിൽ ഇക്കുറി അധികാരത്തിലേറാൻ മുന്നണികളുടെ ചൂടേറിയ പോരാട്ടം. ഇരുമുന്നണികളും മാറിമാറി അധികാരത്തിലേറുന്ന പഞ്ചായത്താണിത്. 20 വാർഡുകളുള്ള ഇവിടെ കഴിഞ്ഞ തവണ 11 മെമ്പർമാരുമായി യു.ഡി.എഫ് ഭരണത്തിലെത്തിയിരുന്നു.എൽ.ഡി.എഫിന് 7 സീറ്റാണ് ലഭിച്ചിരുന്നത്. ബി,​ജെ.പി രണ്ടു സീറ്റ് നേടിയിരുന്നു. ഇക്കുറി മൂന്നു കക്ഷികൾക്കും റിബലുകൾ ഉണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. അതിൽ എൽ.ഡി.എഫ് പ്രവർത്തകരിൽ ചിലർ ചേർന്ന് രൂപീകരിച്ച ജനകീയ മുന്നണി സി.പി.എമ്മിന് റിബലായി 7. 8 വാർഡുകളിൽ സ്ഥാനാർത്ഥികളെ നിറുത്തിയിട്ടുണ്ട്. കോൺഗ്രസിന് 12,​ 14 വാർഡുകളിൽ റിബലുകൾ ഉണ്ട്. ബി.ജെ.പിക്ക് 4,​ 12 വാർഡുകളിൽ റിബലുകൾ ഉണ്ട്. തുടർഭരണം മുന്നിൽക്കണ്ട് യു.ഡി.എഫും ഭരണം തിരിച്ചു പിടിക്കുമെന്ന വാശിയിൽ എൽ.ഡി.എഫും ശക്തമായ പ്രാതിനിദ്ധ്യം ഉറപ്പാക്കുമെന്ന വാശിയിൽ ബി.ജെ.പിയും പ്രചാരണരംഗത്തുണ്ട്. റിബലുകളും സ്വതന്ത്രരും ഉൾപ്പെടെ 73 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. പതിന്നാലാം വാർഡായ കുരിക്കകത്താണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. 6 പേർ. മുദാക്കലിലെ സ്ഥാനാർത്ഥികൾ വാ‌‌ർഡ് ക്രമത്തിൽ. കൈപ്പറ്റിമുക്ക് വാർഡ്,​ സരിത.എം.എസ് ( എൽ.ഡി.എഫ്)​,​ സതി.ബി.ശശി (കോൺഗ്രസ്)​,​ ബീന (ബി.ജെ.പി)​,കല്ലിൻമൂട് വാർഡ്,​ വി.ശിവൻകുട്ടി (എൽ.ഡി.എഫ്)​,​ റഫീക്ക് (യു.ഡി.എഫ്)​,​ പൂവണത്തുംമൂട് മണികണ്ഠൻ( ബി.ജെ.പി)​,നെല്ലിമൂട് വാർഡ്,​ ഷീജ.എസ് (എൽ.ഡി.എഫ്)​,​ സബീല (യു.ഡി.എഫ്)​,​ ശ്യാമള (ബി.ജെ.പി), വാസുദേവപുരം വാർഡ്,​ എൽ.അനിതകുമാർ (എൽ.ഡി.എഫ്)​,​ അനിൽകുമാർ എ.കെ.സി (യു.ഡി.എഫ്)​,​ വാസുദേവപുരം ശ്യാം (ബി.ജെ.പി)​,​ ചുണ്ടുവിള സന്തോഷ് (സ്വതന്ത്രൻ)​,​ സീനത്ത്.എസ് (സ്വതന്ത്ര)​,അയിലം വാർഡ്,​ ലില്ലി (എൽ.ഡി.എഫ്)​,​ സൗമ്യ എൽ.വി (യു.ഡി.എഫ്)​,​ രമ്യാ ബിജു (ബി.ജെ.പി)​,പള്ളിയറ വാർഡ്,​ പള്ളിയറ ശശി (എൽ.ഡി.എഫ്)​,​ ഇളമ്പ ഉണ്ണികൃഷ്ണൻ (യു.ഡി.എഫ്)​,​ ശിവരാജ്.ആർ (ബി.ജെ.പി)​,വാളക്കാട് വാർഡ്,​ പൊയ്കമുക്ക് ഹരി (എൽ.ഡി.എഫ്)​,​ ബാദുഷ.എം (യു.ഡി.എഫ്)​,​ ബാബുരാജൻ (ബി.ജെ.പി)​,​ സന്തോഷ്(സ്വതന്ത്രൻ)​,​ എം.എ. സലിം(സ്വതന്ത്രൻ)​,പിരപ്പൻകോട്ടുകോണം വാർഡ്,​ സി.ജയശ്രീ(എൽ.ഡി.എഫ്)​,​ ശ്രീലത ദിനേശ് (യു.ഡി.എഫ്)​,​ ഷിഗ്ദ്ധ (ബി.ജെ.പി)​,​ ദീപാറാണി (സ്വതന്ത്ര)​,പാറയടി വാർഡ്,​ സുജിത .ബി (എൽ.ഡി.എഫ്)​,​ ആർ.എസ്. വിജയകുമാരി(യു.ഡി.എഫ്)​,​ സുനിത(ബി.ജെ.പി),​പൊയ്കമുക്ക് വാർഡ്,​ കുമാരി.കെ(എൽ.ഡി.എഫ്)​,​ അനില.കെ(യു.ഡി.എഫ്)​,​ ബിന്ദു (ബി.ജെ.പി)​,​ സുഭാഷിണി(സ്വതന്ത്ര)​,മുദാക്കൽ വാർഡ്,​ ആശ.ഒ.എസ്(എൽ.ഡി.എഫ്)​,​ ഗിരിജ രവികുമാർ (യു.ഡി.എഫ്)​,​ ലിലാമ്മ( ബി.ജെ.പി)​,ചെമ്പൂര് വാർഡ്,​ ചന്ദ്രബാബു.എ(എൽ.ഡി.എഫ്)​,​ അഭിജിത്ത്(യു.ഡി.എഫ്)​. മഹേഷ്(ബി.ജെ.പി)​,​ സുധീഷ് .എസ്. (സ്വതന്ത്രൻ)​കട്ടിയാട് വാർഡ്,​ റഷീദ് റസ്തം(എൽ.ഡി.എഫ്) ,​ സുജേതകുമാർ(യു.ഡി.എഫ്)​,​ അഖിലേഷ്(ബി.ജെ.പി),​കുരിക്കകം വാർഡ്,​ മനോജ് (എൽ.ഡി.എഫ്)​,​ ദിലീപ് കുമാർ (യു.ഡി.എഫ്)​,​ അനിൽകുമാർ(ബി.ജെ.പി)​,​ ബൈജു (സ്വതന്ത്രൻ)​,​ സജീവ്(സ്വതന്ത്രൻ)​,​ സതീശൻ (സ്വതന്ത്രൻ)​,കൈപ്പള്ളിക്കോണം വാർഡ്,​ എം.ഷാജി (എൽ.ഡി.എഫ്)​,​ കെ.ആർ. അഭയൻ(യു.ഡി.എഫ്)​,​ പൂവണത്തുംമൂട് ബിജു (ബി.ജെ.പി),ഊരൂപൊയ്ക വാർഡ്,​ എസ്.രേണുക (എൽ.ഡി.എഫ്)​,​ബിന്ദു.ടി(യു.ഡി.എഫ്)​,​ ഷൈനി.വി(ബി.ജെ.പി)​,ഇടയ്ക്കോട് വാർഡ്,​ പ്രഭാകരൻ നായർ(എൽ.ഡി.എഫ്)​,​ വിഷ്ണു രവീന്ദ്രൻ (യു.ഡി.എഫ്)​,​ ഷിബിൻ(ബി.ജെ.പി)​,കോരാണി വാർഡ്,​ എസ്.സുഫീന (എൽ.ഡി.എഫ്)​,​ സരസ്വതി അമ്മ( യു.ഡി.എഫ്)​ റീന .എസ്.ധരൻ(ബി.ജെ.പി)​,​ ശ്രീജ(സ്വതന്ത്ര)​,​ ഹേമ വാസു (സ്വതന്ത്ര)​,കട്ടയിൽക്കോണം വാർഡ്,​ ബിജു.ടി (എൽ.ഡി.എഫ്)​,​ അനിൽരാജ് (യു.ഡി.എഫ്)​,​ പ്രേംകുമാർ (ബി.ജെ.പി)​,​ പ്രമോദ് പി.എസ്(സ്വതന്ത്രൻ)​,പരുത്തിയിൽ വാർഡ്,​ ബി.മായാദേവി(എൽ.ഡി.എഫ്)​,​ ശശികല(യു.ഡി.എഫ്)​,​ ശാലിനി.എം.എസ്(ബി.ജെ.പി)​.