
മലയിൻകീഴ്:വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ പടവൻകോഡ് വാർഡിലെ സ്ഥാനാർത്ഥികൾ വോട്ട് അഭ്യർത്ഥിക്കുന്നത് ശ്രദ്ധേയമാകുന്നു.വാർഡിൽ നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങളെ സംബന്ധിച്ച് നാട്ടുക്കൂട്ടം തയ്യാറാക്കിയ 15 ഇന നിർദ്ദേശങ്ങൾ അടങ്ങിയ അവകാശപത്രിക സ്ഥാനാർത്ഥികളായ ബുഷ് റാബി (യു.ഡി.എഫ്),പി സുരേഷ് (എൽ.ഡി.എഫ്),മനോജ് (എൻ.ഡി.എ),എസ് ബുർഹാൻ (സ്വതന്ത്രൻ) എന്നിവർ സ്വീകരിച്ചു.വിജയിച്ചാൽ അവകാശപത്രികയിലുള്ള ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കുമെന്നും സ്ഥാനാർത്ഥികൾ നാട്ടുക്കൂട്ടത്തിന് ഉറപ്പ് നൽകുകയും ചെയ്തു.
തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ അന്തിമ ഘടത്തിലേക്ക് കടക്കവേ ഇത്തരത്തിലൊരു സംഗമം പടവൻകോട് പ്രസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പി.എം.ജെ ഹാളിലാണ് സംഘടിപ്പിച്ചത്.എം.എ.റഹീം അദ്ധ്യക്ഷത വഹിച്ചു.കൺവീനർ താജുദ്ദീൻ യൂസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്),കലാപ്രേമി ബഷീർബാബു,എം,മാഹിൻ എന്നിവർ സംസാരിച്ചു.