
വക്കം: ചുമട്ട് തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു. നിലയ്ക്കാമുക്ക് പള്ളിമുക്കിൽ പള്ളി വിള വീട്ടിൽ മോഹനൻ (62) ആണ് മരിച്ചത്.രാവിലെ വക്കം മങ്കുഴി മാർക്കറ്റിൽ കയറ്റിറക്ക് ജോലിക്ക് ശേഷം സമീപത്തെ ചായക്കടയിൽ ചായ കുടിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ നാട്ടുകാരും സഹപ്രവർത്തകരും ചേർന്ന് മോഹനനെ വക്കം റൂറൽ ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ശാന്ത. മക്കൾ: മിനി, അനിത. മരുമക്കൾ: സുനിൽ കുമാർ, രാംദാസ്.