
തിരുവനന്തപുരം: നഗരസഭ മുല്ലൂർ വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സി. ഒാമനയുടെ പര്യടന പരിപാടി കെ.പി.സി.സി സെക്രട്ടറി ജി. സുബോധൻ ഉദ്ഘാടനം ചെയ്‌തു. വിവേകാനന്ദൻ അദ്ധ്യക്ഷനായിരുന്നു. കെ.പി.സി.സി സെക്രട്ടറി ഡോ.ജി.വി. ഹരി, ഡി.സി.സി ട്രഷറർ അഡ്വ. കെ.വി. അഭിലാഷ്, കുഴിവിള ശശി, ശശി, സ്ഥാനാർത്ഥി സി. ഒാമന തുടങ്ങിയവർ സംസാരിച്ചു.