
ചലചിത്ര, ടി.വി അവാർഡ് ജേതാക്കളെ ആദരിക്കും
തിരുവനന്തപുരം: ക്രിസ്മസ്, ന്യൂ ഇയർ രാവുകൾക്ക് നിറം പകരാൻ കൗമുദി ടി.വി ഒരുക്കുന്ന ആഘോഷ പരിപാടികളുടെ ഷൂട്ടിംഗ് ഇന്ന് ആരംഭിക്കും. രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് ആന്റ് ടെക്നോളജി- കേരളകൗമുദി- കൗമുദി നൈറ്റ് എന്നു പേരിട്ടിരിക്കുന്ന പരിപാടിയിൽ സംസ്ഥാന ചലച്ചിത്ര, ടി.വി അവാർഡ് ജേതാക്കളെ ആദരിക്കും.
ഫാസ്റ്റ് നമ്പരുകളും മെലഡിയും കോർത്തിണക്കിക്കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായകരായ റിമി ടോമി, വിധുപ്രതാപ്, സിത്താര, സുധീപ് എന്നിവരുടെ നേതൃത്വത്തിൽ സംഗീതമേളക്കാഴ്ച ഒരുക്കും. സാംസൺ സിൽവ, സമദ്, ഗൗരി എന്നിവർ ഒപ്പം ചേരും.
ബീറ്റ് ബോക്സിംഗിലൂടെ ശ്രദ്ധേയനായ ആദർശ് കൊല്ലം ഇടിവെട്ട് ഡി.ജെ മിമിക്രി അവതരിപ്പിക്കും. അനുനന്ദ് പുല്ലാങ്കുഴലിൽ വിസ്മയം തീർക്കും.
ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉപഹാരങ്ങൾ വിതരണം ചെയ്യും. എം.എൽ.എമാരായ വി.എസ്. ശിവകുമാർ, വി.കെ. പ്രശാന്ത് എന്നിവർ അതിഥികളായിരിക്കും.
രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് ആന്റ് ടെക്നോളജിയാണ് മുഖ്യസ്പോൺസർ. എൻട്രൻസ് കോച്ചിംഗ് സെന്ററായ സഫയർ, ആർടെക്, ജ്യോതിസ് -ഗ്രൂപ്പ് ഓഫ് സ്കൂൾസ്, ഹെതർ ഹോംസ് എന്നിവരാണ് മറ്റ് സ്പോൺസർമാർ. കേരളകൗമുദി, കൗമുദി, കൗമുദി നൈറ്റ് എന്നീ ഫേസ്ബുക്ക് പേജുകളിൽ ഷൂട്ടിംഗ് വൈകിട്ട് ആറു മുതൽ ലൈവായി കാണാം.
www.facebook.com/keralakaumudi
www.facebook.com/kaumudylive
www.facebook.com/kaumudynite