തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിന്റെ ജില്ലയിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 8നാണ് ജില്ലയിൽ വോട്ടെടുപ്പ്. കൊവിഡ് പശ്ചാത്തലത്തിൽ ആളുകളും വാഹനങ്ങളും കൂട്ടംചേർന്നുള്ള കൊട്ടിക്കലാശം പൂർണമായി ഒഴിവാക്കണമെന്ന് കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.ഇന്ന് വൈകിട്ട് 6ന് പരസ്യ പ്രചാരണം അവസാനിപ്പിക്കണമെന്നു കളക്ടർ നിർദ്ദേശിച്ചു. ഇതു ലംഘിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ്. പ്രചാരണസമയം അവസാനിച്ചാൽ പുറത്തുനിന്നു പ്രചാരണത്തിനെത്തിയ രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും വാർഡിനു പുറത്തു പോകണം. സ്ഥാനാർത്ഥിയോ ഇലക്ഷൻ ഏജന്റോ വാർഡിനു പുറത്തുനിന്നുള്ള വ്യക്തികളാണെങ്കിൽ പുറത്തുപോകേണ്ട ആവശ്യമില്ലെന്നും കളക്ടർ പഞ്ഞു.
മുനിസിപ്പൽ, കോർപ്പറേഷൻ പരിധിയിൽ പോളിംഗ് സ്‌റ്റേഷനുകളുടെ 100 മീറ്റർ പരിധിയിലും പഞ്ചായത്ത് പ്രദേശങ്ങളിൽ 200 മീറ്റർ പരിധിയിലും സ്ഥാനാർത്ഥികളുടെ ബൂത്തുകളോ പ്രചാരണ സാമഗ്രികളോ സ്ഥാപിക്കാൻ പാടില്ല.