vote

തിരുവനന്തപുരം : കൊവിഡ് പോസിറ്റീവായവർക്കും നിരീക്ഷണത്തിലുള്ളവർക്കും സ്‌പെഷ്യൽ ബാലറ്റ് നേരിട്ടെത്തിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെങ്കിലും എതെങ്കിലും കാരണത്താൽ ഉദ്യോഗസ്ഥർക്ക് വോട്ടറെ നേരിൽക്കാണാൻ കഴിഞ്ഞില്ലെങ്കിൽ തപാൽ വഴി ബാലറ്റ് വീട്ടുമേൽവിലാസത്തിലേക്ക് അയക്കാം. ഇത്തരം സാഹചര്യത്തിൽ സത്യപ്രസ്താവന സാക്ഷ്യപ്പെടുത്തുന്നതിനായി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ ഉൾപ്പെടെയുള്ള ഹെൽത്ത് ഓഫീസർമാരെ കൂടി സ്‌പെഷ്യൽ പോളിംഗ് ഓഫീസർമാരായി നിയോഗിക്കണമന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നിർദേശം നൽകി.

കൊ​ട്ടി​ക്ക​ലാ​ശം​ ​ഒ​ഴി​വാ​ക്കാൻ
പൊ​ലീ​സ് ​ഇ​ട​പെ​ടൽ

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ത​ദ്ദേ​ശ​തി​ര​ഞ്ഞെ​ടു​പ്പി​നു​ള്ള​ ​പ​ര​സ്യ​പ്ര​ചാ​ര​ണം​ ​അ​വ​സാ​നി​ക്കു​ന്ന​ഘ​ട്ട​ത്തി​ൽ​ ​കൊ​ട്ടി​ക്ക​ലാ​ശം​ ​ഒ​ഴി​വാ​ക്കു​ന്ന​തി​ന് ​പൊ​ലീ​സ് ​പ്ര​ത്യേ​ക​ ​ശ്ര​ദ്ധ​പു​ല​ർ​ത്ത​ണ​മെ​ന്ന് ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മീ​ഷ​ന്റെ​ ​നി​ർ​ദ്ദേ​ശം.​ ​പ്ര​ചാ​ര​ണ​ത്തി​നും​ ​റോ​ഡ് ​ഷോ​യ്ക്കും​ ​പ​ര​മാ​വ​ധി​ ​മൂ​ന്നു​വാ​ഹ​ന​ങ്ങ​ളാ​ണ് ​അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തെ​ന്നും​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​എ​ണ്ണം​ ​വ​ർ​ദ്ധി​ക്കാ​തി​രി​ക്കാ​ൻ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്നും​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മീ​ഷ​ൻ​ ​ജി​ല്ലാ​ക​ള​ക്ട​മാ​ർ​ക്കും​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​മാ​ർ​ക്കും​ ​ന​ൽ​കി​യ​ ​നി​ർ​ദ്ദേ​ശ​ത്തി​ൽ​ ​പ​റ​യു​ന്നു.​ ​ആ​ദ്യ​ഘ​ട്ട​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ക്കു​ന്ന​ ​ജി​ല്ല​ക​ളി​ൽ​ ​ഇ​ന്ന് ​വൈ​കി​ട്ട് ​ആ​റി​ന് ​പ​ര​സ്യ​ ​പ്ര​ചാ​ര​ണം​ ​അ​വ​സാ​നി​ക്കും.