വെഞ്ഞാറമൂട്: വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 275 ബൂത്തുകളിലേക്കുമുള്ള പോളിംഗ് സാധനങ്ങളുടെ വിതരണത്തിന് ക്രമീകരണമായി. വെഞ്ഞാറമൂട് ഗവൺമെന്റ് ഹൈസ്കൂളിൽ ഇന്നാണ് വിതരണം.
ഓരോ പഞ്ചായത്തിലേക്കുമുള്ള സാമഗ്രികൾ ഒരു മണിക്കൂർ ഇടവിട്ടാകും വിതരണം ചെയ്യുന്നത്. പെരിങ്ങമ്മല പഞ്ചായത്തിലെ 34 ബൂത്തുകളിലേക്കുള്ള പോളിംഗ് സാധനങ്ങൾ രാവിലെ എട്ടിനും നന്ദിയോട് പഞ്ചായത്തിലേക്കുള്ളവ ഒമ്പതിനും പാങ്ങോട് പഞ്ചായത്തിലേക്കുള്ളവ 10 നും കല്ലറ പഞ്ചായത്തിലേക്കുള്ളവ 11നും പുല്ലമ്പാറ പഞ്ചായത്തിലേക്കുള്ളവ 12നും വാമനപുരം പഞ്ചായത്തിലേക്കുള്ളവ ഉച്ചയ്ക്ക് ഒന്നിനും വിതരണം ചെയ്യും. മാണിക്കൽ പഞ്ചായത്തിലേക്കുള്ള രണ്ടിനും നെല്ലനാട് പഞ്ചായത്തിലേക്കുള്ളവ മൂന്നിനും വിതരണം ചെയ്യും. ഈ സമയക്രമത്തിൽ വരുന്ന പോളിംഗ് ഉദ്യോഗസ്ഥർ രജിസ്ട്രേഷൻ കൗണ്ടറിൽ റിപ്പോർട്ട് ചെയ്ത ശേഷം വാഹനത്തിൽ കയറിയാൽ മതിയാകും. അവർക്കുള്ള പോളിംഗ് സാധനങ്ങളും വോട്ട് യന്ത്രം, സാനിറ്റൈസർ, കിറ്റ് എന്നിവ നേരിട്ട് വാഹനത്തിൽ എത്തിക്കും. ഉദ്യോഗസ്ഥർ നിശ്ചിത സമയത്തിന് ഒരു മണിക്കൂർ മുമ്പ് വിതരണ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ബ്ലോക്ക് വരണാധികാരി,ഉപ വരണാധികാരി, ഗ്രാമപഞ്ചായത്ത് വരണാധികാരികൾ എന്നിവർ എത്തുന്ന വാഹനങ്ങൾ റാസ ഓഡിറ്റോറിയത്തിലും ഗ്രാമപഞ്ചായത്ത് വരണാധികാരികളും സെക്ടറൽ ഓഫീസർമാരും വരുന്ന വാഹനങ്ങൾ വെഞ്ഞാറമൂട് ജമാഅത്ത് വളപ്പിലും പോളിംഗ് ഉദ്യോഗസ്ഥർ എത്തുന്ന ഇരുചക്രവാഹനങ്ങൾ ആൽഫ ടെക്സ്റ്റൈൽസ് പാർക്കിംഗ് ഏരിയയിലും നെല്ലനാട് പഞ്ചായത്ത് ഓഫീസിന് മുൻവശവുമാണ് പാർക്ക് ചെയ്യേണ്ടത്.പോളിങ് ഉദ്യോഗസ്ഥരുടെ കാറുകൾ ആലിന്തറ ശാസ്താക്ഷേത്രം,സുഹാസ് ഓഡിറ്റോറിയം,എസ് എച്ച് ഓഡിറ്റോറിയം,വെഞ്ഞാറമൂട് ചന്ത എന്നിവിടങ്ങളിലാണ് പാർക്ക് ചെയ്യേണ്ടത്. പോളിംഗ് ഉദ്യോഗസ്ഥർക്ക് പോകാനുള്ള വാഹനങ്ങൾ പിരപ്പൻകോട് ഗവൺമെന്റ് ഹൈസ്കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യണം.