police

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഒന്നാംഘട്ട തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. ഒന്നാംഘട്ട തിരഞ്ഞെടുപ്പിൽ സുരക്ഷയൊരുക്കുന്നതിന് 16,968 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവരിൽ 66 ഡിവൈ.എസ്.പിമാർ, 292 ഇൻസ്‌പെക്ടർമാർ, 1,338 എസ്.ഐ/എ.എസ്.ഐമാരും സീനിയർ സിവിൽ പൊലീസ് ഓഫീസർ, സിവിൽ പൊലീസ് ഓഫീസർ റാങ്കിലുള്ള 15,272 ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. 1,404 ഹോം ഗാർഡുമാരേയും 3,718 സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്.