കല്ലമ്പലം:നാവായിക്കുളംഗ്രമാ പഞ്ചായത്തിലെ 11 - ാം വാർഡായ ഡീസന്റ്മുക്കിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലാണ് ഇപ്പോൾ നാട്ടുകാരുടെ ശ്രദ്ധ. 1729 വോട്ടർമാരുള്ള വാർഡിൽ മത്സരിക്കുന്നത് ഏഴ് പേർ.എല്ലാവരും വിജയം അവകാശപ്പെടുമ്പോഴും അപരന്മാർ മുന്നണി പോരാളികൾക്ക് തലവേദനയുണ്ടാക്കുന്നു.അബ്ദുൽ ജവാദ് (സ്വതന്ത്രൻ), ബ്രില്യന്റ് നഹാസ് (കോൺഗ്രസ് ), എം. നഹാസ് (സ്വതന്ത്രൻ), എ. നൗഫൽ (സി.പി.എം), എൻ.നൗഫൽ (സ്വതന്ത്രൻ), ഫിറോസ് കാവേലി (സ്വതന്ത്രൻ), പി.ഷാൻ ( ബി.ജെ..പി) തുടങ്ങിയവരാണ് മത്സര രംഗത്തുള്ളത്.എല്ലാവരും നാട്ടുകാർക്ക് സുപരിചിതർ. ആർക്ക് വോട്ട് ചെയ്യണമെന്ന ആശയക്കുഴപ്പത്തിലാണ് ഇവിടത്തെ വോട്ടർമാർ.പാർട്ടിക്ക് പുറമേ നാട്ടുകാരുമായി അടുത്ത സൗഹൃദം പുലർത്തുന്നവരാണ് എല്ലാ സ്ഥാനാർത്ഥികളും.വോട്ടർമാരുമായുള്ള അടുത്ത ബന്ധം വോട്ടാക്കി മാറ്റുന്നതിന്റെ പടയൊരുക്കമാണ് നടക്കുന്നത്.കൂട്ടിയും കിഴിച്ചും ജയിക്കാനുള്ള വോട്ടുറപ്പിക്കുന്ന തത്രപ്പാടിലാണ് സ്ഥാനാർത്ഥികളും അണികളും.22 വാർഡുള്ള പഞ്ചായത്തിൽ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നുവെന്ന പ്രത്യേകതയും ഈ വാർഡിനുണ്ട്.ആകെ 78 സ്ഥാനാർഥികളാണ് പഞ്ചായത്തിൽ വോട്ടു തേടി രംഗത്തുള്ളത്.ആകെ വോട്ടർമാർ: 34329.സ്ത്രീകൾ:18836.പുരുഷന്മാർ: 15493.