booth

വെഞ്ഞാറമൂട്: കെ.എസ്.ആർ.ടി.സിയിൽ 30ന് നടക്കുന്ന യൂണിയനുകളുടെ ഹിതപരിശോധനയോടനുബന്ധിച്ചുള്ള വെഞ്ഞാറമൂട് ഡിപ്പോയിലെ ബി.എം.എസ് ബൂത്ത് ഓഫീസിന്റെ ഉദ്ഘാടനം വെഞ്ഞാറമൂട് ബി.എം.എസ് മേഖല സെക്രട്ടറി മുകുന്ദന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സംഘടനാസെക്രട്ടറി സോമശേഖരപിള്ളയും ആർ.എസ്.എസ് ജില്ലാ കാര്യകാരി സദസ്യൻ കോലിയക്കോട് മോഹനനും ചേർന്ന് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്)തിരുവനന്തപുരം നോർത്ത് ജില്ലാ സെക്രട്ടറി സുരേഷ് കാവിൽ, ജില്ലാ ട്രഷറർ സുനിൽകുമാർ, യൂണിറ്റ് സെക്രട്ടറി പ്രദീഷ്, യൂണിറ്റ് ട്രഷറർ ഹരികുമാർ, ജോയിന്റ് സെക്രട്ടറി ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.