ko

കോവളം: സുപ്രീംകോടതിയിൽ പതിനെട്ട് തവണ ലാവ്‌ലിൻ കേസിന്റെ വിചാരണ മാറ്റിവച്ച സി.ബി.ഐയുടെ അസാധാരണ നടപടിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.ജി. സുബോധൻ പറഞ്ഞു. പിണറായിയെ സംരക്ഷിക്കാൻ ബി.ജെ.പി.യും സി.പി.എമ്മും തമ്മിലുള്ള ഒത്തുകളിയാണിതെന്നും അദ്ദേഹം ആരോപിച്ചു. നഗരസഭ വിഴിഞ്ഞം ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥി റജീനയുടെ പര്യടന പരിപാടി കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി, നേതാക്കളായ എൻ.എസ്. നുസൂർ, വെങ്ങാനൂർ ശ്രീകുമാർ, പി.എം. അഹമ്മദ് കുട്ടി, വിഴിഞ്ഞം റഷീദ്, ഹനീഫ്, ഷെറഫ്, സ്ഥാനാർത്ഥി റജീന തുടങ്ങിയവർ സംസാരിച്ചു.