2015kottykalasam

പാലോട്: രാഷട്രീയപ്പാർട്ടികളുടെ ആവേശവും പോരാട്ടവീര്യവും വിളിച്ചോതി ശബ്ദപ്രചാരണത്തിന് സമാപനംകുറിച്ച് നടത്തിയിരുന്ന കൊട്ടിക്കലാശം ഇക്കുറി ഓർമ്മയായി.

പ്രചാരണ വാഹനങ്ങൾ നാലു മണിയോടെ പ്രധാന കേന്ദ്രങ്ങളിലെത്തി തലങ്ങും വിലങ്ങും വട്ടം ചുറ്റുന്നതോടെ പൂരപ്പറമ്പിന് സമാനമാകുന്ന ജംഗ്ഷനുകളെല്ലാം ഇന്നലെ ആവേശം ചോർന്ന അവസ്ഥയിലായിരുന്നു. കൊട്ടിക്കലാശം ഇല്ലാത്തതിനാൽ സ്ഥാനാർത്ഥികളും സഹപ്രവർത്തകരും പല സംഘങ്ങളായി തിരിഞ്ഞ് വീടുകൾ കയറിയിറങ്ങി വോട്ടുകൾ ഉറപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇന്നലെ നടത്തിയത്. ഇന്നും അവസാനവട്ട വോട്ടുറപ്പിക്കലിനുള്ള ശ്രമമാണ് സ്ഥാനാർത്ഥികളും മുന്നണികളും നടത്തുക.