
1. ബൂത്തിന് പുറത്ത് അപ്രത്യേകം അടയാളപ്പെടുത്തിയ കോളങ്ങളിൽ വോട്ടർമാർ വരിനിൽക്കണം
2. ബൂത്തിന്റെ വാതിലിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ സ്ലിപ്പും ഐ.ഡി കാർഡും പരിശോധിച്ച് പ്രവേശിപ്പിക്കും.
3. പോളിംഗ് അസിസ്റ്റന്റ് നൽകുന്ന സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം.
4. ഒന്നാം പോളിംഗ് ഓഫീസർ ക്രമനമ്പർ നോക്കി ആളിന്റെ പേര് വിളിച്ച് ഉറപ്പാക്കും. തിരിച്ചറിയൽ രേഖ പരിശോധിക്കും. ആവശ്യപ്പെട്ടാൽ മുഖം കാണിക്കണം.
5,പോളിംഗ് ഏജന്റുമാർ തർക്കം ഉന്നയിച്ചില്ലെങ്കിൽ രണ്ടാം പോളിംഗ് ഓഫീസർ ഇടതുകൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടും.
6. തുടർന്ന് രജിസ്റ്ററിൽ ഒപ്പ് / വിരലടയാളം രേഖപ്പെടുത്തണം.
7. മൂന്നാം പോളിംഗ് ഓഫീസർ കൺട്രോൾ യൂണിറ്റിലെ ബട്ടൺ അമർത്തും. തുടർന്ന് ബാലറ്റ് മെഷീന്റെ അടുത്തേക്ക് പോകാം.
8, ബൂത്തിനുള്ളിൽ നിന്നിറങ്ങുമ്പോൾ വീണ്ടും കൈകളിൽ സാനിറ്റൈസർ സ്‌പ്രേ ചെയ്യും