mm-hasan

തിരുവനന്തപുരം: അഴിമതി ആരോപണങ്ങളെ പ്രതിരോധിക്കാനുള്ള ശക്തി നഷ്ടപ്പെട്ട മുഖ്യമന്ത്രി തിരഞ്ഞെടുപ്പിന്റെ അവസാന റൗണ്ടിൽ വർഗീയ കാർഡിറക്കി കളിക്കുകയാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ.

ഹിന്ദു വർഗീയതയും മുസ്ലീം വർഗീയതയും ഇളക്കിവിടാനുള്ള മുഖ്യമന്ത്രിയുടെ ദുഷ്ടലാക്കാണ് കഴിഞ്ഞ ദിവസത്തെ എൽ.ഡി.എഫ് വെബ് റാലിയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗം.

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണത്തിലും ലാവ്‌ലിൻ കേസിലും ഉൾപ്പെടെ ബി.ജെ.പിയുടെ സഹായം സ്വീകരിക്കുന്ന മുഖ്യമന്ത്രിക്ക് ബി.ജെ.പിയെ എതിർക്കാൻ ധൈര്യമില്ലെന്ന് ജനങ്ങൾക്ക് മനസിലായി. തദ്ദേശതെരഞ്ഞെടുപ്പിനെ വർഗീയ വത്കരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി സി.പി.എമ്മിന് വിനയായിത്തീരുമെന്നും ഹസ്സൻ പറഞ്ഞു.