
വിതുര: സുരക്ഷിതമായി സമ്മതിദാനാവകാശം വിനിയോഗിക്കാൻ ബോധവത്കരണവുമായി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും പൊലീസും ആദിവാസി മേഖലകളിൽ.
വിതുര ട്രൈബൽ മേഖലയിലാണ് പൊലീസ് ഇൻസ്‌പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ ബോധവത്കരണം നടത്തിയത്. പദ്ധതിയുടെ ഭാഗമായി മൂന്നു ലക്ഷത്തോളം ആൾക്കാരെ നേരിൽ കണ്ടു ബോധവത്കരണം നടത്തി. വിതുര സബ് ഇൻസ്‌പെക്ടർ എസ്.എൽ. സുധീഷ്, എസ്.പി.സി അസിസ്റ്റന്റ് ഡിസ്ട്രിക്ട് നോഡൽ ഓഫീസർ അനിൽകുമാർ, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ കെ. അൻവർ, ഹരി എന്നിവർ സംബന്ധിച്ചു.