കഴക്കൂട്ടം: കാര്യവട്ടം ശ്രീധ‌ർമ്മാശാസ്‌താക്ഷേത്രത്തിലും സമീപത്തെ സ്‌കൂളിലുമുണ്ടായ മോഷണത്തിൽ പണവും ഇൻഡക്ഷൻ കുക്കറും നഷ്ടമായി. ഇന്നലെ പുലർച്ചയോടെയാണ് സംഭവം. ക്ഷേത്രത്തിലെ ഓഫീസ് കുത്തിതുറന്ന മോഷ്ടാവ് 80,​000 രൂപയും മുൻവശത്തെ കാണിക്കവഞ്ചിയിലെ പണവും കവർന്നു. ദേശീയപാതയ്‌ക്ക് സമീപത്തുള്ള സ്‌കൂളിന്റെ ഓഫീസ് കുത്തിത്തുറന്നാണ് ഇൻഡക്ഷൻ കുക്കർ മോഷ്ടിച്ചത്. ഇന്നലെ പുലർച്ചെ പൂജാരി ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ക്ഷേത്രത്തിലെ സി.സി ടി.വി കാമറയുടെ ഹാർഡ് ഡിസ്‌കും മോഷ്ടാവ് അടിച്ചുമാറ്റി. ക്ഷേത്രത്തിൽ രണ്ടാമത്തെ തവണയാണ് മോഷണം. മുമ്പ് സ്‌കൂൾ കുത്തിത്തുറന്ന് അക്രമികൾ സാധനങ്ങൾ നശിപ്പിച്ചിരുന്നിരുന്നു. ഡോഗ് സ്‌ക്വാഡും വിലരടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളൂർ കീഴാവൂർ വലിയറത്തറ ക്ഷേത്രത്തിലും ഇന്നലെ മോഷണമുണ്ടായി. 10,​000 രൂപയും ശൂലവും ചെമ്പുപാത്രവുമാണ് കവർന്നത്. മംഗലപുരം പൊലീസ് കേസെടുത്തു.