kaumudi

തിരുവനന്തപുരം: ക്രിസ്മസ്,​ ന്യൂ ഇയർ രാവുകൾക്ക് നിറം പകരാൻ കൗമുദി ടി.വി ഒരുക്കിയ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് ആന്റ് ടെക്നോളജി- കേരളകൗമുദി- കൗമുദി നൈറ്റ് ആഘോഷ പരിപാടികൾ ജനശ്രദ്ധ പിടിച്ചു പറ്റി. കൗമുദിയുടെ ഫെയ്സ്ബുക്ക് പേജ്, യുട്യൂബ് എന്നിവയിലൂടെ തൽസമയം പതിനായിരങ്ങളാണ് കണ്ടത്.കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമാണ് തിരുവനന്തപുരം ഉദയപാലസ് കൺവെൻഷൻ സെന്ററിൽ കൗമുദി നൈറ്റിന് എത്തിയത്.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. കേരള കൗമുദി സ്ഥാപക പത്രാധിപർ കെ .സുകുമാരന്റെ ചരിത്ര മുഹൂർത്തങ്ങൾ ,​അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ എന്നിവ ഉൾപ്പെടുത്തിയ 'കേരള കൗമുദിയും പത്രാധിപരും' എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി കേരള കൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് സി.വിക്രമന് നൽകി നി‌ർവഹിച്ചു. എം.എൽ.എമാരായ വി.എസ്.ശിവകുമാർ ,വി.കെ പ്രശാന്ത്, കേരളകൗമുദി ബ്രോഡ്കാസ്റ്റിംഗ് ഹെഡ് എ.സി റെജി,കേരള കൗമുദി മാർക്കറ്റിംഗ് ജനറൽ മാനേജർ സുധീർകുമാർ തുടങ്ങിയവർ പങ്കെടുത്തു.

മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ സുരാജ് വെഞ്ഞാറമൂടിനെയും മികച്ച നടിക്കുള്ള അവാർഡ് നേടിയ കനികുസൃതിയെയും ഓൺലൈനായി ആദരിച്ചു. മികച്ച ഗായികയ്ക്കുള്ള അവാർഡ് നേടിയ മധുശ്രീ നാരായണിന് മന്ത്രി ഉപഹാരം നൽകി ആദരിച്ചു.കൂടാതെ സംസ്ഥാന ടെലിവിഷൻ അവാർഡിൽ 7 അവാർഡുകൾ നേടിയ കൗമുദി ടി.വിയിലെ അവതാരകരെയും അണിയറപ്രവർത്തകരെയും ആദരിച്ചു.

സ്‌ട്രെയിറ്റ് ലെയ്‌ൻ എന്ന അഭിമുഖ പരിപാടിയുടെ അവതരണത്തിന് മികച്ച അവതാരകനുള്ള അവാർഡ് ലഭിച്ച കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ് രാജേഷ്,വാർത്തേതര പരിപാടിയിൽ മികച്ച അവതാരകന് അവാർഡ് നേടിയ വാവാ സുരേഷ് എന്നിവർക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മൊമെന്റോ നൽകി. 5 അവാർഡുകൾ കരസ്ഥമാക്കിയ 'മഹാഗുരു' മെഗാപരമ്പരയിലെ ഡബിംഗ് ആർട്ടിസ്‌റ്റ് ശങ്കർ ലാൽ , ഡബിംഗ് ആർട്ടിസ്‌റ്റ് രോഹിണി.എ.പിളള , ബാലതാരം ലെസ്വിൻ ഉല്ലാസ്,ഛായാഗ്രാഹകൻ ലോവൽ.എസ്, കലാസംവിധായകൻഷിബുകുമാർ എന്നിവർക്ക് എം.എൽ.എമാരായ വി.എസ് ശിവകുമാർ വി.കെ പ്രശാന്തും മൊമന്റോകൾ നൽകി ആദരിച്ചു.

നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ സഫെയർ എൻട്രൻസ് കോച്ചിംഗ് സെന്ററിലെ വിദ്യാർത്ഥികളായ ആർ.അരവിന്ദ് കൃഷ്ണ,അഭിഷേക് എന്നിവരെയും ആദരിച്ചു.കൗമുദി നൈറ്റിന്റെ മുഖ്യ സ്പോൺസറായ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് ആന്റ് ടെക്നോളജി ഡയറ്ക്ടർമാരായ നന്ദു ഉമ്മൻ ,രേഷ്മ.ബി.രമേശ്, മറ്റ് സ്പോൺസർമാരായ സഫയർ എൻട്രൻസ് കോച്ചിംഗ് സെന്റർ ഡയറക്ടർ ഡോ.സുനിൽകുമാർ,ആർടെക് അസി.മാനേജർ അജയ് ശങ്കർ,ജ്യോതിസ് -ഗ്രൂപ്പ് ഓഫ് സ്കൂൾസ് ചെയർമാൻ ജ്യോതിസ് ചന്ദ്രൻ, ഹെതർ ഹോംസ് മാനേജിംഗ് പാർട്ട്ണർ ജോസ് ജോയി എന്നിവരെയും മന്ത്രി കടകംപള്ളി സുരേന്ദ്രൻ മൊമന്റോ നൽകി ആദരിച്ചു.

ഫാസ്റ്റ് നമ്പരുകളും മെലഡിയും കോർത്തിണക്കിക്കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായകരായ റിമി ടോമി, വിധുപ്രതാപ്, സിത്താര, സുധീപ്,സാംസൺ സിൽവ, സമദ്, ഗൗരി എന്നിവരുടെ നേതൃത്വത്തിൽ സംഗീതമേളക്കാഴ്ചകളും ആദർശ് കൊല്ലത്തിന്റെ ഡി.ജെ മിമിക്രിയും അനുനന്ദിന്റെ പുല്ലാങ്കുഴലിൽ വിസ്മയം എന്ന കലാപരിപാടിയും നടന്നു.