kumar

തിരുവനന്തപുരം: മലയാള സിനിമയിലെ ആദ്യകാല നിർമ്മാതാവും മെരിലാൻഡ് സ്റ്റുഡിയോയുടെ സ്ഥാപകനുമായ പി. സുബ്രഹ്മണ്യത്തിന്റെ മൂത്ത മകൻ എസ്. കുമാർ (90) അന്തരിച്ചു. വഴുതക്കാട് ഈശ്വരവിലാസം റോഡിലെ ഗ്രീൻ സ്‌ക്വയർ അപ്പാർട്മെന്റിൽ ഇന്നലെ വൈകിട്ട് 5.30നായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് മെരിലാൻഡ് സ്റ്റുഡിയോ വളപ്പിൽ.

മലയാള സിനിമയിൽ എൺപതുകളിൽ സജീവമായിരുന്ന ശാസ്താ പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനിയുടെ ഉടമസ്ഥനും തിരുവനന്തപുരം ന്യൂ തിയേറ്ററിന്റെയും ശ്രീകുമാർ ഉൾപ്പെടുന്ന തീയേറ്റർ ശൃംഖലയുടെയും ഡയറക്ടറുമായിരുന്നു. തലസ്ഥാനത്തെ റോട്ടറി ക്ലബ്ബിന്റെ ഡിസ്ട്രിക്ട് ഗവർണർ,സൗത്ത് ഇന്ത്യൻ ഫിലിം ചേമ്പർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ്, കേരള ഫിലിം ചേമ്പർ ഓഫ് കൊമേഴ്‌സ്, ട്രിവാൻഡ്രം ക്ലബ്, ശ്രീമൂലം ക്ലബ്, ഫ്ളയിങ് ക്ലബ്, റൈഫിൾ ക്ലബ് എന്നിവയുടെ ആദ്യകാല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഡോ.കോമളം കുമാർ, മക്കൾ :നീലാ പ്രസാദ്, ഉമ രാജചന്ദ്രൻ, മീന പി. കുമാർ, പരേതനായ കെ.സുബ്രഹ്മണ്യം, ഡോ.കെ. പദ്മനാഭൻ. മരുമക്കൾ : രാജേന്ദ്രപ്രസാദ്, പരേതനായ രാജചന്ദ്രൻ, സന്ധ്യ സുബ്രഹ്മണ്യം, സാനി . സഹോദരങ്ങൾ: എസ്.ചന്ദ്രൻ,​ എം.ലീല,​ ഡോ. എം.എസ്. ശിവകുമാർ.എസ്. കാർത്തികേയൻ,​ എസ്.മുരുകൻ.