dd

അടിമാലി: കടത്തിണ്ണയിൽ കിടന്നുറങ്ങിയ മദ്ധ്യവയസ്‌കനെ സിമന്റിഷ്ടികയ്ക്ക് ഇടിച്ചു കൊന്ന കേസ്സിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പനംകൂട്ടി ചുളളം കുഴി ഏലിയാസ് (56) നെയാണ് അടിമാലി സി.ഐ അനിൽ ജോർജ്ജും സംഘവും കസ്റ്റഡിയിയിൽ എടുത്തത്. ഹൃദയ സംബന്ധമായ അസുഖത്തേ തുടർന്ന് ഏലിയാസിനെ അടിമാലി സ്വകാര്യ ആശുപത്രിയിലും തുടർന്ന് പൊലീസ് നിരീക്ഷണത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അറക്കുളം, നാടുകാണി കൊച്ചു പാറയ്ക്കൽ മാത്യു (49)വിനെയാണ് അടിമാലി സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് ഇറങ്ങുന്നതിന് സമീപം കണ്ണാട്ട് ബിൽഡിംഗിസിന്റെ ഒന്നാം നിലയുടെ ഇടനാഴികയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകം സംബന്ധിച്ച് ഇടുക്കിയിൽ നിന്ന് ഡോഗ് സ്‌കോഡും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തിയിരുന്നു.പ്രതിയുടേതെന്ന് സംശയിക്കുന്ന ഒരു ജോഡി ചെരുപ്പുകൾ സംഭവ സ്ഥലത്ത് നിന്നും പൊലീസിന് ലഭിച്ചിരുന്നു.കൂടാതെ രാത്രികാലങ്ങളിൽ അടിമാലി ടൗണിൽ അന്തിയുറങ്ങുന്നവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് പൊലീസിന് പ്രതിയെന്ന് സംശയിക്കുന്ന ഏലിയാസിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞത്.തുടർന്ന് വിശദമായ ചോദ്യം ചെയ്യലിൽ ഹൃദ്രോഗ ലക്ഷണങ്ങൾ കണ്ടതിനാൽ പൊലീസ് തന്നെയാണ് ഏലിയാസിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്