election

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പ് പോളിംഗ് ഡ്യൂട്ടിയുള്ള ജീവനക്കാർക്ക് പോളിംഗ് ദിവസത്തിന്റെ തൊട്ടടുത്ത ദിവസം ഡ്യൂട്ടി ലീവ് അനുവദിക്കാൻ ബന്ധപ്പെട്ട വകുപ്പ് /ഓഫീസ് മേധാവിമാർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ നിർദ്ദേശം നൽകി. തിരഞ്ഞെടുപ്പിന്റെ തലേദിവസം രാവിലെ മുതൽ പോളിംഗ് കഴിഞ്ഞ് സാമഗ്രികൾ സ്വീകരണ കേന്ദ്രത്തിൽ തിരികെ ഏൽപ്പിക്കുന്നതുവരെയാണ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി കാലയളവ്. ഇത് പലപ്പോഴും രാത്രി വരെ നീണ്ടു നിൽക്കുന്നതിനാലാണ് പിറ്റേദിവസം അവധി നൽകാൻ നിർദ്ദേശം നൽകിയത്.