sanitizer

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന് കൊവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നതിനായി 2.8 ലക്ഷം ലിറ്റർ സാനിറ്റൈസറും 9.1 ലക്ഷം എൻ 95 മാസ്‌കുകളും വിതരണം ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.ഇത് കൂടാതെ ആറ് ലക്ഷം കൈയുറകളും ഒറ്റത്തവണ ഉപയോഗിക്കാൻ കഴിയുന്ന 2.22ലക്ഷം ഫേസ് ഷീൽഡുകളും പുനരുപയോഗിക്കാൻ കഴിയുന്ന 3000 ഫേസ് ഷീൽഡുകളും ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. ഒരു പോളിംഗ് സ്‌റ്റേഷനിൽ നാല് പോളിംഗ് ഉദ്യോഗസ്ഥരും, ഒരു പോളിംഗ് അസിസ്റ്റന്റും പൊലീസ് ഉദ്യോഗസ്ഥനും ഉണ്ടാകും. പോളിംഗ് ഉദ്യോഗസ്ഥർ ഇന്ന് രാത്രി പോളിംഗ് സ്‌റ്റേഷനിൽ താമസിക്കും.