s

വെഞ്ഞാറമൂട്: വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇനി വോട്ടർമാരുടെ മനസിൽ കയറാനുള്ള ഓട്ടമാണ്. പരസ്യപ്രചാരണം അവസാനിച്ചെങ്കിലും തന്ത്രങ്ങളും മറുതന്ത്രങ്ങളും അണിയറയിൽ ഒരുങ്ങുകയാണ്. വീടുകളിൽ കയറിയുള്ള വോട്ടഭ്യർത്ഥന പലവട്ടം കഴിഞ്ഞു. ഡിജിറ്റൽ പ്രചാരണ രീതികൾ ഇത്തവണ കൂടുതലായി ഉപയോഗിച്ചിട്ടുണ്ട്. പൊതുയോഗം, മൈക്ക് അനൗൺസ്‌മെന്റ്, വാഹന പ്രചാരണം എന്നിവയെല്ലാം ഇക്കുറിയും സജീവമായിരുന്നു. അവസാനദിവസമായ ഇന്ന് നേരിട്ട് വോട്ടർമാരെ കാണുന്നതിന് പുറമെ നവമാദ്ധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനും പ്രത്യേക ടീമിനെ ചുമതലപ്പെടുത്തും.