ff

പുനലൂർ: അയൽവാസിയെ കുത്തി മാരകമായി പരിക്കേൽപ്പിച്ചു.കരവാളൂർ സ്വദേശിയായ ബാബു എന്ന് വിളിക്കുന്ന റെജിമോനെ അയൽവാസിയായ റെജിയാണ് കുത്തിയത്. ഇന്നലെ രാത്രി 7.30 ന് കരവാളൂർ ജംഗ്ഷനിലായിരുന്നു സംഭവം.ഇരുവരും തർക്കിച്ചു സംസാരിക്കുന്നതിനിടെ റെജി കത്തി എടുത്ത് ബാബുവിനെ കുത്തുകയായിരുന്നെന്ന് പുനലൂർ എസ്.ഐ .മിഥുൻ അറിയിച്ചു.ശരീരത്തിൽ അഞ്ച് കുത്തേറ്റ ബാബുവിനെ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.തുടർന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഭാര്യയുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടർന്നാണ് ആക്രമണം. സംഭവം അറിഞ്ഞെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.