fishermen

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മത്സ്യബന്ധനം നിരോധിച്ചതു മൂലം പതിനായിരക്കണക്കിന് മത്സ്യതൊഴിലാളികൾക്കുണ്ടായ ഒരാഴ്ചത്തെ തൊഴിൽ നഷ്ടം നികത്താൻ നടപടി സ്വീകരിക്കണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്‌സൺ പൊള്ളയിൽ ആവശ്യപ്പെട്ടു.
ഉത്പാദനമേഖലയിൽ പണിയെടുക്കുന്ന തൊഴിലാളി വിഭാഗം എന്ന നിലയിൽ നഷ്ടമായ തൊഴിൽ ദിനങ്ങൾക്ക് നഷ്ടപരിഹാരം കൊടുക്കാൻ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആലപ്പുഴ ജില്ലാ സെക്രട്ടറി ആന്റണി കുരുശുങ്കൽ നൽകിയ പരാതിയിൽ മനുഷ്യാവാകാശ കമ്മിഷൻ ഉത്തരവിട്ടിട്ടും നടപടി സ്വീകരിക്കാൻ സർക്കാർ തയാറായിട്ടില്ല. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കാൻ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.