
ജനാധിപത്യത്തിൽ ജനങ്ങളുടെ സേവകരാണ് തങ്ങളെന്ന് ജനപ്രതിനിധികൾ ഓർക്കുന്നില്ല. എല്ലാവരും തമ്പുരാക്കന്മാർ ചമയുകയാണ്. അത് ശരിയല്ല.എങ്കിലും ജനാധിപത്യത്തിൽ ഇപ്പോഴും പ്രതീക്ഷയുണ്ട്. അതുകൊണ്ട് വോട്ട് ചെയ്യുന്നു. വിളവൂർക്കൽ പഞ്ചായത്തിലാണ് വോട്ട്. വോട്ട് പഞ്ചായത്തിലായതുകൊണ്ട് മൂന്നു വോട്ടു ചെയ്യാൻ കഴിയും. അധികാര വികേന്ദ്രീകരണത്തിൽ പങ്കാളിത്തം വഹിക്കാനുമാകും".
- ശ്രീകുമാരൻ തമ്പി
'എവിടെയായായാലും തിരഞ്ഞെടുപ്പ് ദിവസം വീട്ടിൽ ഓടിയെത്തി വോട്ട് ചെയ്യുകയാണ് പതിവ്. ഇത്തവണ ചെന്നൈയിലെ ലൊക്കേഷനിൽ നിന്നാണ് വീട്ടിലെത്തിയത്. വോട്ടു ചെയ്തിട്ട് മടങ്ങും. പാങ്ങോടാണ് എനിക്ക് വോട്ട്. വോട്ട് ചെയ്യാതിരിക്കരുത്.ഞാൻ വ്യക്തിയുടെ മെരിറ്റ് നോക്കിയാണ് വോട്ടു നൽകുന്നത്. പാർട്ടി നോക്കിയല്ല".
- പ്രവീണ
'വോട്ട് ചെയ്യുക നമ്മുടെ കടമയും അവകാശവുമാണ്. കൊവിഡ് മാനദണ്ഡം പാലിച്ച് സുരക്ഷയോടെ എല്ലാവരും പോളിംഗ് ബൂത്തുകളിലെത്തി കടമ നിർവഹിക്കണം. ഞാൻ തിരഞ്ഞെടുപ്പുകളിലെല്ലാം വോട്ട് ചെയ്യാറുണ്ട്. തിരുവനന്തപുരം പാൽകുളങ്ങരയിലാണ് എന്റെ പോളിംഗ് ബൂത്ത്. 1983ലായിരുന്നു എന്റെ കന്നിവോട്ട്. ഒരു വോട്ടർ ആകാൻ വേണ്ടി സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഓരോ വർഷവും തള്ളി നീക്കുകയായിരുന്നു".
- വിജി തമ്പി