
വർക്കല:മനുഷ്യാവകാശ സംരക്ഷണസമിതി സംസ്ഥാനകമ്മിറ്റി ഏർപ്പെടുത്തിയ ജീവകാരുണ്യ പുരസ്ക്കാരത്തിന് വർക്കല ഗോവർദ്ധനം അഗതിമന്ദിരം മാനേജിംഗ് ട്രസ്റ്റി സിന്ധു.വി.പിളളയെ തിരഞ്ഞെടുത്തു.മൊമന്റൊയും പ്രശസ്തിപത്രവും അയ്യായിരം രൂപയും അടങ്ങുന്നതാണ് പുരസ്കാകം.പ്രൊഫ.ജോസഫ് സ്കറിയ ചെയർമാനായുളള ഏഴംഗ ജഡ്ജിംഗ് കമ്മിറ്റിയാണ് സിന്ധു.വി.പിളളയെ പുരസ്ക്കാരത്തിന് തിരഞ്ഞെടുത്തത്.ലോക മനുഷ്യാവകാശദിനമായ 10ന് തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ പുരസ്കാകാരം ദാനം നടക്കും.ഡെപ്യൂട്ടി സ്പീക്കർ വി.ശശി,എം.എൽ.എ മാരായ വി.എസ്.ശിവകുമാർ,ഐ.വി.സതീഷ് തുടങ്ങിയവർ സംബന്ധിക്കുമെന്ന് മനുഷ്യവകാശ സംരക്ഷണസമിതി പ്രസിഡന്റ് അശോക്.എ.കെ നഗർ അറിയിച്ചു.