123

തിരുവനന്തപുരം:തദ്ദേശ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നഗരത്തിൽ ഇന്ന് കർശന പൊലീസ് സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തി. സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ, ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഡോ.ദിവ്യ വി. ഗോപിനാഥ്, ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (ക്രൈംസ് ആൻഡ് അഡ്മിൻ),മുഹമ്മദ് ആരിഫ് എന്നിവരുടെ നേതൃത്വത്തിൽ 2496 പൊലീസ് ഉദ്യോഗസ്ഥരെ നഗരത്തിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വിന്യസിച്ചു.

നഗരത്തിൽ 338 സ്ഥാപനങ്ങളിലായി 760 പോളിംഗ് സ്റ്റേഷനുകൾ

പോളിംഗ് കേന്ദ്രങ്ങളിലും വോട്ടിംഗ് കഴിഞ്ഞ മെഷീനുകൾ സൂക്ഷിക്കുന്ന സെന്ററുകളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തി

12 പൊലീസ് അസിസ്റ്റന്റ് കമ്മിഷണർമാർ, 30 പൊലീസ് ഇൻസ്‌പെക്ടർമാർ,124 സബ് ഇൻസ്‌പെക്ടർമാർ, 2330 പൊലീസ് ഉദ്യോഗസ്ഥർ എന്നിങ്ങനെയാണ് നിയോഗിച്ചിട്ടുള്ളത്

നഗരത്തിലെ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർമാരെയാണ് സിറ്റിയിലെ ഇലക്ഷൻ സബ് ഡിവിഷണൽ ഓഫീസർമാരായി നിയമിച്ചത്

പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മാരുടെ നേതൃത്വത്തിൽ സ്റ്റേഷൻപരിധിയിൽ പ്രത്യേക പട്രോളിംഗ് ഏർപ്പെടുത്തും
സെൻസിറ്റീവ് ഏരിയകളിൽ പ്രത്യേക പൊലീസ് പിക്കറ്റിംഗ്

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണോ വോട്ടിംഗ് നടത്തുന്നതെന്ന് പൊലീസ് നിരീക്ഷിക്കും

അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി സബ് ഡിവിഷണൽ ഓഫീസർന്മാർ,എസ്.എച്ച്.ഒ മാർ എന്നിവർക്കുൾപ്പെടെ 47 സ്‌പെഷ്യൽ സ്‌ട്രെക്കിംഗ് ഫോഴ്‌സുകളും വിന്യസിച്ചിട്ടുണ്ട്