
കോവലം: നഗരസഭ കോട്ടപ്പുറം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സേവ്യർ പയസിനായി യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പര്യടന പരിപാടി കെ.പി.സി.സി സെക്രട്ടറി ജി. സുബോധൻ ഉദ്ഘാടനം ചെയ്‌തു. ഡെൻസൺ കാസ്രോ അദ്ധ്യക്ഷനായിരുന്നു. കോൺഗ്രസ് നേതാക്കളായ വെങ്ങാനൂർ ശ്രീകുമാർ, അഡോൾഫ് ജറോം, സേവ്യയർ പയസ്, ജോൺസൻ, ജസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു.