
ചെങ്ങന്നൂർ: കൊട്ടാരത്തിൽ പരേതനായ ജേക്കബ് ജോണിന്റെ ഭാര്യ ഏലിയാമ്മ ജേക്കബ് (95) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് ചെങ്ങന്നൂർ പഴയ സുറിയാനിപള്ളിയിൽ. അടൂർ കരിമ്പന്നൂർ കുടുംബാംഗമാണ്. മക്കൾ: ജോൺ ജേക്കബ് (തമ്പി, മസ്‌ക്കറ്റ്), ഏലിയാമ്മ സ്റ്റീഫൻ (എൽസിക്കുട്ടി, അടൂർ), തോമസ് ജേക്കബ് (ജോസുകുട്ടി, ബഹ്‌റിൻ). മരുമക്കൾ: ലാലു ജോൺ ജേക്കബ് (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, കെ. എസ്. ഇ. ബി), കെ. കെ. സ്റ്റീഫൻ (കെ. കെ. സദനം, അടൂർ), മറിയാമ്മ വർഗീസ് (ഹെഡ്മിസ്ട്രസ്, എം. റ്റി. വി. എച്ച്. എസ്. എസ്., കുന്നം).