
തിരുവനന്തപുരം: കൊവിഡ് കാരണം കഴിഞ്ഞ മാർച്ചിലെ നാലാം സെമസ്റ്റർ ബി.എ /ബി.എസ് സി /ബി.കോം സി. ബി. സി.എസ് /സി ആർ,നാലാം സെമസ്റ്റർ പി. ജി (എം.എ /എം.എസ്.സി, എം. കോം ) ജൂലായ് 2020 എന്നീ പരീക്ഷകൾ എഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് പ്രത്യേക പരീക്ഷയ്ക്ക് അപേക്ഷിക്കാമെന്ന് കേരള സർവകലാശാല അറിയിച്ചു. വിദ്യാർത്ഥികൾ അവരുടെ പേര് കാൻഡിഡേറ്റ് കോഡ് പ്റോഗ്റാം കോഴ്സ് കോഡ് എന്നിവ അടങ്ങിയ അപേക്ഷ ആരോഗ്യ വകുപ്പിന്റെയോ തദ്ദേശസ്വയംഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രങ്ങൾ സഹിതം ഡിസംബർ 21 നകം പ്രിൻസിപ്പലിന് സമർപ്പിക്കണം.
കേരളയിൽ പുതിയ പി.ജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: കേരള സർവകലാശാലയുടെ പഠനവകുപ്പുകളിൽ ഇക്കൊല്ലം പുതുതായി ആരംഭിക്കുന്ന എം.എ പൊളിറ്റിക്സ്, ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് ഡിപ്ളോമസി, എം.എസ്.സി ഫിസിക്സ് (സ്പെസിലൈസേഷൻ ഇൻ സ്പെയ്സ് ഫിസിക്സ്), എം.എസ് സി കെമിസ്ട്രി (സ്പെസിലൈസേഷൻ ഇൻ റിന്യൂയബിൾ എനർജി) എന്നീ കോഴ്സുകൾക്ക് ഡിസംബർ 9 മുതൽ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ മാർക്ക് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 16. വിശദവിവരങ്ങൾ admissions.keralauniversity.ac.in വെബ്സൈറ്റിൽ.
എം.എസ്സി നഴ്സിംഗ് ആദ്യ അലോട്ട്മെന്റായി
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ നഴ്സിംഗ് കോളേജുകളിലേക്കുള്ള എം.എസ്സി നഴ്സിംഗ് പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്രിൽ പ്രസിദ്ധീകരിച്ചു. ഇക്കൊല്ലം മുതൽ പ്രവേശനം നടത്തുന്നില്ലെന്ന് അറിയിച്ച പത്തനംതിട്ട സെന്റ് ഗ്രിഗോറിയോസ് കോളേജിനെ അലോട്ട്മെന്റിൽ നിന്നൊഴിവാക്കി. അലോട്ട്മെന്റ് മെമ്മോയിലുള്ള ഫീസ് അതത് കോളേജുകളിൽ അടയ്ക്കണം. 15ന് വൈകിട്ട് നാലിനകം പ്രവേശനം നേടണമെന്നും എൻട്രൻസ് കമ്മിഷണർ അറിയിച്ചു. വിശദമായ വിജ്ഞാപനം www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471-2525300