eee

എസ്ത​പ്പാ​ൻ​ ​എ​ന്നൊ​രു​ ​പ​ഴ​യ​ ​മ​ല​യാ​ള​ചി​ത്ര​മു​ണ്ട്.​ ​അ​തി​ലെ​ ​നാ​യ​ക​ൻ,​ ​ക​ട​പ്പു​റ​ത്തെ​ ​സി​ദ്ധ​നാ​യ​ ​എ​സ്‌​ത​പ്പാ​ൻ,​ ​കു​ട്ടി​ക​ൾ​ ​ ത​ന്റെ​ ​ നേ​രെ​ ​വ​ലി​ച്ചെ​റി​യു​ന്ന​ ​ക​ല്ലു​ക​ൾ​ ​പ​ല​ഹാ​ര​ങ്ങ​ളാ​ക്കി​ ​തി​രി​ച്ചെ​റി​ഞ്ഞു​കൊ​ടു​ക്കു​ന്നു. കാ​ൽ​നൂ​റ്റാ​ണ്ടു​മു​മ്പ്-​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​അ​ന്ന​ത്തെ​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​പ്രൊ​ഫ.​ ​ഡോ.​ ​ജോ​ൺ​ ​ വി.​ ​വി​ള​നി​ല​ത്തി​നെ​തി​രെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​തെ​രു​വി​ലി​റ​ങ്ങി.​ ​അ​ദ്ദേ​ഹം​ ​ വ്യാ​ജ​ ​ബി​രു​ദ​ക്കാ​ര​നാ​ണെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു​ ​പ്ര​ക്ഷോ​ഭം.​ ​ഒ​ട്ടേ​റെ​ ​ക​ല്ലു​ക​ൾ,​ ​ഒ​ട്ടു​വ​ള​രെ​ ​ചെ​ളി,​ ​അ​ദ്ദേ​ഹ​ത്തി​ന് ​നേ​രെ​ ​പാ​ഞ്ഞു​ചെ​ന്നു.​ ​മു​മ്പോ​ ​പി​മ്പോ​ ​ഒ​രു​ ​വൈസ് ​ ​ചാ​ൻ​സ​ല​റോ​ ​സ​ർ​വ​ക​ലാ​ശാ​ല​യോ​ ​ഇ​ങ്ങ​നെ​യൊ​ന്ന് ​ നേ​രി​ട്ടി​രി​ക്ക​യി​ല്ല.​ ​'​വി​ള​നി​ലം​ ​ സ​മ​രം​"​ ​എ​ന്ന​ ​പേ​രി​ൽ​ ​കു​പ്ര​സി​ദ്ധ​മാ​യ​ ​ഇൗ​ ​പ്ര​ക്ഷോ​ഭം​ ​ കെ​ട്ട​ട​ങ്ങി.​ ​ഇ​തേ​ ​വി​ഷ​യ​ത്തി​ൽ​ ​ ഡോ.​ ​വി​ള​നി​ല​ത്തി​നെ​തി​രെ​ ​സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​ത​ള്ളു​ക​യും​ ​ചെ​യ്‌​തു.​ ​വി​ര​മി​ക്കു​ന്ന​തു​വ​രെ​ ​അ​ദ്ദേ​ഹം​ ​സ്ഥാ​ന​ത്ത് ​തു​ട​ർ​ന്നു.

ത​ന്റെ​ ​നേ​രെ​ ​എ​റി​യ​പ്പെ​ട്ട​ ​ക​ല്ലു​ക​ൾ​ക്കും​ ​ചെ​ളി​ക്കും​ ​പ​ക​രം​ ​ഡോ.​ ​വി​ള​നി​ലം​ ​വി​ദ്യാ​ർ​ത്ഥി​ സ​മൂ​ഹ​ത്തി​നു​നേ​രെ​ ​എ​റി​ഞ്ഞ​ത് ​എ​റി​ഞ്ഞു​കൊ​ണ്ടേ​യി​രി​ക്കു​ന്ന​ത്,​ ​പ​ക​രം​ ​വ​യ്‌​ക്കാ​നി​ല്ലാ​ത്ത​ ​അ​റി​വി​ന്റെ​ ​വെ​ളി​ച്ചമാണ്.​ ​അ​ര​നൂ​റ്റാ​ണ്ടി​ല​ധി​കം​ ​നീ​ണ്ട​ ​സ്വ​ദേ​ശ,​​ ​വി​ദേ​ശ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​ ​അ​ദ്ധ്യാ​പ​ന​ത്തി​ലൂ​ടെ​യും​ ​അ​ദ്ധ്യാ​പ​ന​, ​ഗ​വേ​ഷ​ണ​ ​സ​പ​ര്യ​ക​ളു​ടെ​ ​വ​ല്ല​രി​ക​ളി​ൽ​ ​പൂ​ത്തു​കാ​യ്ച്ച ​ഒ​ട്ട​ന​വ​ധി​ ​ഗ്ര​ന്ഥ​ങ്ങ​ളി​ലൂ​ടെ​യും​ ​അ​ദ്ദേ​ഹം​ ​അ​റി​വി​ന്റെ​ ​വെ​ളി​ച്ചം​ ​വാ​രി​വി​ത​റു​ന്നു.​ ​ ഇം​ഗ്ളീ​ഷ് ​-​ മ​ല​യാ​ളം​ ​ഉ​ച്ചാ​ര​ണ​ ​നി​ഘ​ണ്ടു​ ​അ​ട​ക്കം​ ​ഇം​ഗ്ളീ​ഷി​ലും​ ​ മ​ല​യാ​ള​ത്തി​ലു​മാ​യി​ ​പ​ഠ​ന​ ​ഗ​വേ​ഷ​ണ​ ​ഗ്ര​ന്ഥ​ങ്ങ​ൾ​ ​ ആ​ ​ തൂ​ലി​ക​യി​ൽ​ ​പി​റ​ന്നു.
ആ​യി​രം​ ​പൂ​ർ​ണ​ച​ന്ദ്ര​ൻമാരെ ദ​ർ​ശി​ച്ചു​ക​ഴി​ഞ്ഞി​ട്ടും​ ​ഇൗ​ ​ ഗു​രു​നാ​ഥ​ന്റെ​ ​പ്ര​ജ്ഞ​യ്‌​ക്കും​ ​ധി​ഷ​ണ​യ്‌​ക്കും​ ​ മ​ങ്ങ​ലേറ്റി​ട്ടി​​ല്ല, തൂ​ലി​ക​ ​വ​റ്റി​യി​ട്ടി​ല്ല.​ ​കൊ​ടി​ക​ളു​ടെ​യോ​ ​ക്ളി​ക്കു​ക​ളു​ടെ​യോ​ ​ആ​ഘോ​ഷ​, ​ആ​വേ​ശ​ക്ക​മ്മി​റ്റി​ക​ളു​ടെ​യോ​ ​താ​ങ്ങോ​ ​ ആ​ര​വ​മോ​ ​ഇ​ല്ലാ​തെ,​ ​നി​ശ​ബ്‌​ദ​ ​സേ​വ​ന​ത്തി​ന്റെ​ ​നൈ​ര​ന്ത​ര്യം.​ ​വി​ള​നി​ലം​ ​എ​ന്ന​ ​പ​ദം​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​എ​ന്ന​ ​വി​ശാ​ല​പ​ദ​ത്തി​ന്റെ​ ​ഭാ​ഷാ​പ​ര്യാ​യ​മാ​യി​ ​മാ​റി​യ​തു​പോ​ലെ.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​'മാ​സ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​റി​സ​ർ​ച്ച്" ​എ​ന്ന​ ​ഏ​റ്റ​വും​ ​പു​തി​യ​ ​ഗ്ര​ന്ഥം​ ​ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ് ​പു​റ​ത്തി​റ​ങ്ങി​യ​ത്.​ ​അ​തി​ന്റെ​ ​ മു​ഖ​വു​ര​യി​ൽ​ ​അ​മേ​രി​ക്ക​യി​ലെ​ ​ടെ​മ്പി​ൾ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​പ്രൊ​ഫ​സ​ർ​ ​എ​മ​രി​റ്റ​സ് ​ആ​യ​ ​ജോ​ൺ​ ​എ.​ ​ലെ​ന്റ് ​ ത​ന്റെ​ ​വി​ദ്യാ​ർ​ത്ഥി​ ​കൂ​ടി​യാ​യ​ ​വി​ള​നി​ല​ത്തെ​പ്പ​റ്റി​ ​എ​ഴു​തു​ന്ന​ത് ​ഇ​ങ്ങ​നെ​:​ ​'​'ജോ​ൺ​ ​ത​ന്റെ​ ​വി​ശാ​ല​മാ​യ​ ​വി​ജ്ഞാ​നം​ ​അ​ദ്ധ്യാ​പ​ന​ത്തി​ലൂ​ടെ​യും​ ​എ​ഴു​ത്തി​ലൂ​ടെ​യും​ ​പ​ങ്കു​വ​യ്‌​ക്കു​ന്ന​ത് ​നി​ര​ന്ത​രം​ ​ചോ​ദ്യ​ങ്ങ​ൾ​ ​ഉ​യ​ർ​ത്തി​ക്കൊ​ണ്ടാ​ണ്. ആ​ ​ചോ​ദ്യ​ങ്ങ​ൾ​ക്കു​ത്ത​രം​ ​ക​ണ്ടെ​ത്താ​ൻ​ ​ശ്ര​മി​ക്കു​ന്ന​തി​നൊ​പ്പം​ ​അ​ദ്ദേ​ഹം​ ​വി​ദ്യാ​ർ​ത്ഥി​, വാ​യ​നാ​സ​മൂ​ഹ​ങ്ങ​ളെ​ ​ചി​ന്തി​പ്പി​ക്കു​ക​യും​ ​ചെ​യ്യു​ന്നു.​ ​മാ​തൃ​കാ​പ​ര​മാ​യൊ​രു​ ​അ​ദ്ധ്യാ​പ​ന​ ​രീ​തി​ ​ആ​ണി​ത്.​ ​ഗൗ​ര​വ​മാ​ർ​ന്ന​ ​ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള​ ​ ഉ​ത്ത​ര​ങ്ങ​ൾ​ ​ഒ​ന്നി​ച്ചു​തേ​ട​ൽ.​ ​ഒാ​ർ​മ്മ​യി​ൽ​ ​മാ​ത്രം​ ​അ​ധി​ഷ്‌​ഠി​ത​മാ​യ,​ ​അ​ദ്ധ്യാ​പ​ക​നി​ൽ​ ​നി​ന്നു​ ​വി​ദ്യാ​ർ​ത്ഥി​യി​ലേ​ക്ക് ​മാ​ത്രം​ ​ഒ​ഴു​കു​ന്ന​ ​ഏ​ക​ദി​ശാ​ ​സ്വ​ഭാ​വ​മു​ള്ള​ ​അ​ദ്ധ്യാ​പ​ന​ ​രീ​തി​യ​ല്ല​ ​ഇ​ത്.​ ""
ത​ന്റെ​ ​ഗ്ര​ന്ഥ​ങ്ങ​ളി​ലൂ​ടെ​ ​ഡോ.​ ​വി​ള​നി​ലം​ ​ചോ​ദ്യ​ങ്ങ​ൾ​ ​ഉ​യ​ർ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു.​ ​ഇൗ​ ​ചോ​ദ്യ​ങ്ങ​ൾ​ ​ല​ളി​ത​മാ​ണ്.​ ​ശ​ക്ത​വും​ ​അ​ടി​സ്ഥാ​ന​വ​ർ​ഗ​ ​സ്‌​പ​ർ​ശി​യു​മാ​ണ്.​ ​അ​വ​യി​ലും​ ​ അ​വ​യു​ടെ​ ​ഉ​ത്ത​ര​ങ്ങ​ളി​ലും​ ​സാ​മൂ​ഹി​ക​ ​തി​ന്മ​ക​ളു​ടെ​ ​അ​ടി​വേ​രി​ള​ക്കു​ന്ന​ ​മു​ന​ക​ളു​ണ്ട്.​ ​മ​നു​ഷ്യ​ ​സം​സ്‌​കാ​ര​ത്തെ​ ​വാ​ർ​ത്തെ​ടു​ത്ത​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​എ​ന്ന​ ​മ​ഹാ​പ്ര​ക്രി​യ​യി​ൽ​നി​ന്നു​ ​നീ​ണ്ടു​വ​രു​ന്ന​ ​സാ​മൂ​ഹി​ക​ ​മാ​റ്റ​ത്തി​നു​വേ​ണ്ടി​ ​തി​ന്മ​ക​ളു​ടെ​ ​മേ​ൽ​ ​കു​ത്തി​ക്ക​യ​റു​ന്ന​ ​മു​ന​ക​ൾ.​ ​ഡോ.​ ​വി​ള​നി​ല​ത്തി​ന്റെ​ ​ജീ​വി​ത​ ​ദൗ​ത്യ​ത്തെ​ ​ഒ​രു​ ​വാ​ക്കി​ൽ​ ​ഒ​തു​ക്കാം,​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ.
'​'ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​എ​ന്ന​ത് ​വി​ശാ​ല​മാ​യ​ ​ഒ​രു​ ​പ​ദ​മാ​ണ്.​ ​അ​തി​ന്റെ​ ​ഭാ​ഗം​ ​മാ​ത്ര​മാ​ണ് ​ജേ​ർ​ണ​ലി​സം.​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​സാ​ഹി​ത്യ​ ബ​ന്ധി​യ​ല്ല.​ ​അ​തൊ​രു​ ​ശാ​സ്ത്ര​മാ​ണ്, സോ​ഷ്യ​ൽ​ ​സ​യ​ൻ​സ്.​ ​ആ​ധു​നി​ക​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​യു​ടെ​യോ​ ​ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യോ​ ​തേ​രി​ലേ​റാ​തെ​ ​ജ​ന​കോ​ടി​ക​ളെ​ ​പ്ര​ചോ​ദി​പ്പി​ക്കു​ക​യും​ ​അ​ണി​നി​ര​ത്തു​ക​യും​ ​ചെ​യ്‌​ത​ ​മ​ഹാ​ത്മാ​ഗാ​ന്ധി​,​​ ​ദി​ ​വ​ൺ​ ​മാ​ൻ,​ ​മീ​ഡി​യം​ ​ഒ​ഫ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​ആ​ണ്.​ ​​കേ​ര​ളീ​യ​ ​ന​വോ​ത്ഥാ​ന​ ​നാ​യ​ക​ൻ​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ​ൻ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​സാ​മൂ​ഹി​ക​ ​ശാ​സ്ത്ര​ജ്ഞ​ൻ​ ​കൂ​ടി​യാ​ണ്.​""അ​ദ്ദേ​ഹം​ ​പ​റ​യു​ന്നു.
1935​ ​ആ​ഗ​സ്റ്റ് 11​ന് ​ ചെ​ങ്ങന്നൂരി​ൽ​ ​അ​ദ്ധ്യാ​പ​ക​ ​ദ​മ്പ​തി​ക​ളാ​യ​ ​ചാ​ണ്ടി​ ​വ​ർ​ഗീ​സ് ​വി​ള​നി​ല​ത്തി​ന്റെ​യും​ ​ഏ​ലി​യാ​മ്മ​ ​വ​ർ​ഗീ​സ് ​വി​ള​നി​ല​ത്തി​ന്റെ​യും​ ​മ​ക​നാ​യി​ ​ജ​നി​ച്ച​ ​വി​ള​നി​ലം​ 12​-ാം​ ​വ​യ​സി​ൽ​ ​ത​ന്നെ​ ​ല​ണ്ട​ൻ​ ​ചേം​ബ​ർ​ ​ഒ​ഫ് ​കൊ​മേ​ഴ്സ് ​ന​ട​ത്തി​യ​ ​അ​ന്താ​രാ​ഷ്ട്ര​ ​ത​ല​ ​ഇം​ഗ്ളീ​ഷ് ​ടൈ​പ്പ് ​റൈ​റ്റിം​ഗ് ​പ​രീ​ക്ഷ​യി​ൽ​ ​ഡി​സ്റ്റിം​ഗ്ഷ​നോ​ടെ​ ​പാ​സാ​യി​ ​പ്ര​തി​ഭ​ ​തെ​ളി​യി​ച്ചു.​ ​ര​സ​ത​ന്ത്ര​ത്തി​ൽ​ ​ബി​രു​ദം​ ​നേ​ടി​യ​ ​ശേ​ഷം​ ​കൊ​ല്ലം​ ​ ഫാ​ത്തി​മ​ ​ മാ​താ​ ​നാ​ഷ​ണ​ൽ​ ​കോ​ളേ​ജി​ൽ​ ​ഡെ​മോ​ൺ​സ്ട്രേ​റ്റ​ർ​ ​ആ​യി.​ ​ഇ​തി​നി​ടെ​ ​ഭാ​ഷ​യോ​ടും​ ​സാ​ഹി​ത്യ​ത്തോ​ടു​മു​ള്ള​ ​ അ​ഭി​നി​വേ​ശം​ ​വ​ർ​ദ്ധി​ച്ചു​വ​ന്നു.​ ​അ​ത് ​ ബ​നാ​റ​സ് ​ഹി​ന്ദു​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​കൊ​ണ്ടെ​ത്തി​ച്ചു.​ ​അ​വി​ടെ​നി​ന്ന് ​ഇം​ഗ്ളീ​ഷ് ​ സാ​ഹി​ത്യ​ത്തി​ൽ​ ​ഒ​ന്നാം​ ​റാ​ങ്കോ​ടെ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദം​ ​നേ​ടി.​ ​തി​രു​വ​ല്ല​ ​മാ​ർ​ത്തോ​മാ​ ​കോ​ളേ​ജി​ലും​ ​കോ​ഴി​ക്കോ​ട് ​ദേ​വ​ഗി​രി​ ​കോ​ളേ​ജി​ലും​ ​അ​ദ്ധ്യാ​പ​ക​നാ​യി​രു​ന്ന​ ​ശേ​ഷം​ ​ചെ​ന്നൈ​യി​ൽ​ ​(​അ​ന്ന​ത്തെ​ ​ മ​ദ്രാ​സ് ​)​ ​എം.​ആ​ർ.​എ​ഫി​ൽ​ ​ചേ​ർ​ന്നു.മും​ബയ്‌യി​ലെ ​സെ​ൻ​ട്ര​ൽ​ ​ലേ​ബ​ർ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്ന് ​ഡി​പ്ളോ​മ​ ​നേ​ടി​യ​ ​ശേ​ഷം​ ​ക​മ്പ​നി​യു​ടെ​ ​പേ​ഴ്സ​ണ​ൽ​ ​ട്രെ​യി​നിം​ഗ് ​വി​ഭാ​ഗ​ത്തി​ൽ​ ​സേ​വ​ന​മ​നു​ഷ്‌​ഠി​ക്കു​ന്ന​തി​നൊ​പ്പം​ ​ഹൗ​സ് ​ജേ​ർ​ണ​ലി​ന്റെ​ ​എ​ഡി​റ്റിം​ഗും​ ​നി​ർ​വ​ഹി​ച്ചു.​ ​ആ​ ​സ​മ​യ​ത്താ​ണ് ​ഇ​ന്റ​ർ​ ​പേ​ഴ്സ​ണ​ൽ​ ​ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ,​​ ​മാ​സ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​ എ​ന്നീ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​വി​ള​നി​ല​ത്തി​ന്റെ​ ​ശ്ര​ദ്ധ​ ​പ​തി​ഞ്ഞ​ത്. ഇൗ​ ​വി​ഷ​യ​ങ്ങ​ളി​ലെ​ ​അ​ന്വേ​ഷ​ണം​ ​അ​ദ്ദേ​ഹ​ത്തെ​ ​അ​മേ​രി​ക്ക​യി​ൽ​ ​എ​ത്തി​ച്ചു.​ ​ഫി​ലാ​ഡെ​ൽ​ഫി​യ​യി​ലെ​ ​ടെ​മ്പി​ൾ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ​ക​മ്മ്യൂ​ണി​ക്കേ​ഷ​നി​ൽ​ ​എം.​എ​സ് ​(​മാ​സ്റ്റ​ർ​ ​ഒ​ഫ് ​സ​യ​ൻ​സ്)​ ​നേ​ടി.​ ​മാ​സ്റ്റ​ർ​ ​ഒ​ഫ് ​സ​യ​ൻ​സി​നാ​യി​ ​സ​മ​ർ​പ്പി​ച്ച​ ​തീ​സി​സ് ​പി​ന്നീ​ട് ​ന്യൂ​യോ​ർ​ക്ക് ​സ്റ്റേ​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​ഗ്ര​ന്ഥ​ ​രൂ​പ​ത്തി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു. ഇ​റാ​നി​ലെ​ ​ഷാ​യെ​ ​സ്ഥാ​ന​ഭ്ര​ഷ്‌​ട​നാ​ക്കി​ക്കൊ​ണ്ട് ​ അ​വി​ടെ​ ​ന​ട​ന്ന​ ​വി​പ്ള​വം​ ​അ​മേ​രി​ക്ക​ൻ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​വ​ള​ച്ചൊ​ടി​ക്കു​ന്ന​ത് ​വി​ള​നി​ല​ത്തി​ന്റെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നു.​ ​മ​ദ്ധ്യ​പൂ​ർ​വേ​ഷ്യ​ൻ​ ​രാ​ജ്യ​ങ്ങളോട് ​വി​ശേ​ഷി​ച്ച്​ ​മു​സ്ലിം​ ​രാ​ജ്യ​ങ്ങ​ളോ​ട് ​കാ​ണി​ക്കു​ന്ന​ ​വി​വേ​ച​ന​ത്തെ​ ​വി​മ​ർ​ശ​നാ​ത്മ​ക​മാ​യി​ ​വി​ശ​ക​ല​നം​ ​ചെ​യ്‌​ത് ​തീ​സി​സ് ​ത​യ്യാ​റാ​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി​ ​അ​മേ​രി​ക്ക​യി​ലെ​ ​ന്യൂ​യോ​ർ​ക്ക് ​ടൈം​സ്,​ ​ലോ​സ് ​ആ​ഞ്ച​ല​സ് ​ടൈം​സ്,​ ​അ​റ്റ്ലാ​ൻ​ഡാ​ ​ടൈം​സ്,​ ​വാ​ഷിം​ഗ്ട​ൺ​ ​പോ​സ്റ്റ് ​ ഇ​ന്ത്യ​യി​ലെ​ ​ടൈം​സ് ​ഒ​ഫ് ​ഇ​ന്ത്യ,​ ​ഹി​ന്ദു​സ്ഥാ​ൻ​ ​ടൈം​സ്,​ ​ദ​ ​ഹി​ന്ദു,​ ​സ്റ്റേ​റ്റ്‌​സ‌്മാ​ൻ​ ​എ​ന്നീ​ ​പ​ത്ര​ങ്ങ​ളി​ലെ​ ​ആ​റു​മാ​സ​ത്തെ​ ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​വി​ശ​ക​ല​ന​ത്തി​ന് ​വി​ധേ​യ​മാ​ക്കി. ചോ​ദ്യാ​വ​ലി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​സ​ർ​വേ​യും​ ​ന​ട​ത്തി.​ ​അ​മേ​രി​ക്ക​ൻ​ ​മാ​ദ്ധ്യ​മ​ങ്ങ​ളെ​ ​വി​മ​ർ​ശി​ക്കു​ന്ന​ ​പ​ഠ​നം​ ​അ​വി​ടെ​യു​ള്ള​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ ​സ്വീ​ക​രി​ക്കു​മോ​ ​എ​ന്നാ​യി​ ​സം​ശ​യം.​ ​തു​ട​ർ​ന്ന് ​പ്രൊ​ഫ.​ ​ജോ​ൺ​ ​എ.​ ​ലെ​ന്റി​ന്റെ​ ​ഉ​പ​ദേ​ശ​പ്ര​കാ​രം​ ​നെ​ത​ർ​ലാ​ൻ​ഡ്സി​ലെ​ ​ആം​സ്റ്റ​ർ​ ​ഡാം​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​വ​കു​പ്പു​ത​ല​വ​നാ​യ​ ​പ്രൊ​ഫ.​ ​(​ഡോ​).​ ​ഡെ​നി​സ് ​മ​ക്‌​ ക്വ​യി​ലി​ന് ​മു​മ്പാ​കെ​ ​പ​ഠ​നം​ ​സ​മ​ർ​പ്പി​ച്ചു.​ ​തു​ട​ർ​ന്ന് ​പി​എ​ച്ച്.​ഡി​ ​ല​ഭി​ച്ചു.​ 1982​ ​മു​ത​ൽ​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​ആ​ൻ​ഡ് ​ജേ​ർ​ണ​ലി​സം​ ​വ​കു​പ്പി​ന്റെ​ ​ത​ല​വ​നാ​യി.​ ​കോ​ഴ്സി​ന്റെ​ ​സ​മ​ഗ്ര​ത​ ​വ​ർ​ദ്ധി​പ്പി​ക്കാ​നും​ ​പ്ര​വേ​ശ​ന​പ​രീ​ക്ഷ​ ​കു​റ്റ​മ​റ്റ​ ​രീ​തി​യി​ൽ​ ​ന​ട​ത്താ​നും​ ​ചു​ക്കാ​ൻ​ ​പി​ടി​ച്ചു.​ ​കു​ട്ടി​ക​ൾ​ക്ക് ​പ​രി​ശീ​ല​നം​ ​ന​ൽ​കാ​ൻ​ ​'​ദ​ ​റി​പ്പോ​ർ​ട്ട​ർ​"​ ​എ​ന്ന​ ​സാ​യാ​ഹ്ന​ ​പ​ത്രം​ ​പു​റ​ത്തി​റ​ക്കു​ക​യും​ ​ചെ​യ്‌​തു.​ 1992​ ​ൽ​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വൈ​സ് ​ചാ​ൻ​സ​ല​റാ​യി.
സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ 38​ ​വ​കു​പ്പു​ക​ളി​ലും​ ​ക്രെ​ഡി​റ്റ് ​ആ​ൻ​ഡ് ​സെ​മ​സ്റ്റ​ർ​ ​സി​സ്റ്റം​ ​കൊ​ണ്ടു​വ​ന്ന​തും​ ​പ​ല​ ​ബി​രു​ദ​ ​കോ​ഴ്സു​ക​ളും​ ​തൊ​ഴി​ല​ധി​ഷ്‌​ഠി​ത​മാ​ക്കി​യ​തും​ ​ഡോ.​ ​വി​ള​നി​ല​ത്തി​ന്റെ​ ​പ​രി​ശ്ര​മ​ഫ​ല​മാ​യാ​ണ്. ക്രെ​ഡി​റ്റ് ​ആ​ൻ​ഡ് ​സെ​മ​സ്റ്റ​ർ​ ​സി​സ്റ്റം​ ​കൊ​ണ്ടു​വ​ന്ന​തും​ ​സെ​ന​റ്റി​ലെ​യും​ ​സി​ൻ​ഡി​ക്കേ​റ്റി​ലെ​യും​ ​രാ​ഷ്ട്രീ​യ​ ​അ​തി​പ്ര​സ​രം​ ​ത​ട​യാ​ൻ​ ​ശ്ര​മി​ച്ച​തും​ ​അ​ദ്ദേ​ഹ​ത്തെ​ ​പ​ല​രു​ടെ​യും​ ​ക​ണ്ണി​ലെ​ ​ക​ര​ടാ​ക്കി.​ ​അ​ൺ​ ​എ​യ്ഡ​ഡ് ​കോ​ളേ​ജു​ക​ൾ​ക്ക് ​അ​ഫി​ലി​യേ​ഷ​ൻ​ ​ന​ൽ​കു​ന്ന​ത് ​ക​ർ​ക്ക​ശ​ ​പ​രി​ശോ​ധ​ന​യ്‌​ക്കു​ശേ​ഷം​ ​മ​തി​യെ​ന്ന് ​അ​ദ്ദേ​ഹം​ ​നി​ല​പാ​ടെ​ടു​ത്തു.​ ​കോ​ളേ​ജ് ​ അ​ദ്ധ്യാ​പ​ക​ർ​ ​ഏ​റ്റ​വും​ ​ആ​നു​കൂ​ല്യം​ ​കൈ​പ്പ​റ്റു​ന്ന​വ​രും​ ​ഏ​റ്റ​വും​ ​അ​ല​സ​രും​ ​ആ​ണെ​ന്ന​ ​പ​രാ​മ​ർ​ശ​ത്തോ​ടെ​ ​പ്ര​തി​ഷേ​ധം​ ​ക​ടു​ത്തു.​ ​നാ​നാ​ദി​ശ​ക​ളി​ലെ​ ​എ​തി​ർ​പ്പ് ​ഉ​രു​ണ്ടു​കൂ​ടി​ '​വി​ള​നി​ലം​ ​സ​മ​രം"​ ​ആ​യി​ ​അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ 1996​ ​ൽ​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​പ​ദ​വി​യി​ൽ​ ​നി​ന്ന് ​അ​ദ്ദേ​ഹം​ ​വി​ര​മി​ച്ചു.​ 1998​ ​ൽ​ ​യു.​ജി.​സി​ ​ഡോ.​ ​വി​ള​നി​ല​ത്തെ​ ​പ്രൊ​ഫ​സ​ർ​ ​എ​മ​രി​റ്റ​സ് ​പ​ദ​വി​ ​ന​ൽ​കി​ ​ആ​ദ​രി​ച്ചു.​ ​ഭ​ഗ​ൽ​പൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ഡി.​ ​ലി​റ്റ് ​ന​ൽ​കി.​ ​അ​മേ​രി​ക്ക​യി​ലെ​ ​ടെ​മ്പി​ൾ,​ ​പെ​ൻ​സി​ൽ​ ​വാ​നി​യ,​ ​ഇ​ന്ത്യ​യി​ലെ​ ​ധാ​ർ​വാ​ർ,​ ​മാം​ഗ്ളൂ​ർ,​ ​ഭോ​പാ​ൽ,​ ​ഭു​വ​നേ​ശ്വ​ർ​ ​എ​ന്നീ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​വി​സി​റ്റിം​ഗ് ​പ്രൊ​ഫ​സ​റാ​യി​രു​ന്നു​ ​ഡോ.​ ​വി​ള​നി​ലം.​ ​ഒ​ട്ട​ന​വ​ധി​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​പ്ര​ഭാ​ഷ​ക​നും.​ ​യു.​ജി.​സി​യു​ടെ​ ​സ്വ​യം​ഭ​ര​ണ​ ​വി​ഭാ​ഗ​മാ​യ​ ​നാ​ക് ​(​നാ​ഷ​ണ​ൽ​ ​അ​സ​സ്‌​മെ​ന്റ് ​ആ​ൻ​ഡ് ​അ​ക്ര​ഡി​റ്റേ​ഷ​ൻ​ ​കൗ​ൺ​സി​ൽ​)​പി​യ​ർ​ ​ടീ​മി​ന്റെ​ ​ചെ​യ​ർ​മാ​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ 2002​-2003​ ​മു​ത​ൽ​ ​വി​വി​ധ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ ​സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്.
1966​-​ൽ​ ​'മ​നു​ഷ്യ​ൻ​ ​ച​ന്ദ്ര​നി​ലേ​ക്ക്" ​എ​ന്ന​ ​ശാ​സ്ത്ര​ഗ്ര​ന്ഥം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ​ഗ്ര​ന്ഥ​ര​ച​നാ​ ​മേ​ഖ​ല​യി​ൽ​ ​പ​ദ​മൂ​ന്നി​യ​ത്.​ ​പ​ര​സ്യം​ ​എ​ന്ന​ ​കൃ​തി​ക്ക് 1984​ ​ലെ​ ​കേ​ര​ള​ ​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​ ​അ​വാ​ർ​ഡ് ​ല​ഭി​ച്ചു.​ ​മ​റ്റ് ​മ​ല​യാ​ള​ ​കൃ​തി​ക​ൾ​:​ ​റ​ബ​ർ​ ​(1973​),​ ​തൊ​ഴി​ൽ​രോ​ഗ​ങ്ങ​ൾ​ ​(1981​),​ ​പി​ന്നീ​ട് ​ ഇൗ​ ​കൃ​തി​ ​പു​നഃ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ആ​ൽക്ക​ഹോ​ളി​സം​ ​(1984​)​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​(1985​)​ ​ഒ​രേ​നാ​ദം​ ​നാ​നാ​വി​ഷ​യം​ ​(1992​)​ ​ആ​ ​ലോ​കം​ ​മു​ത​ൽ​ ​ഇ -​ ​ലോ​കം​ ​വ​രെ​ ​(2003​)​ ​മാ​ദ്ധ്യ​മ​ങ്ങ​ളും​ ​ആ​നു​കാ​ലി​ക​ ​സാ​മൂ​ഹ്യ​ ​പ്ര​ശ്‌​ന​ങ്ങ​ളും​ ​(2005)​ ​24 ഗവേഷണ ​ഗ്ര​ന്ഥ​ങ്ങ​ൾ​ ​കൂ​ടാ​തെ​ ​അ​ദ്ദേ​ഹം​ ​ഇ​ന്ത്യ​യി​ലെ​യും​ ​വി​ദേ​ശ​ത്തെ​യും​ ​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലാ​യി​ ​നൂ​റു​ക​ണ​ക്കി​ന് ​ലേ​ഖ​ന​ങ്ങ​ൾ​ ​ര​ചി​ച്ചു.​ ​ജേ​ർ​ണ​ലു​ക​ൾ​ ​എ​ഡി​റ്റ് ​ചെ​യ്‌​തു.​ ​എ​ഡി​റ്റോ​റി​യ​ൽ​ ​ബോ​ർ​ഡ് ​അം​ഗ​മാ​യി​ ​പ്ര​വ​ർ​ത്തി​ച്ചു.
ച​ല​നാ​ത്മ​ക​വും​ ​ചൈ​ത​ന്യ​ഭ​രി​ത​വു​മാ​യി​ ​തു​ട​രു​ക​യാ​ണ് ​ആ​ ​ക​ർ​മ്മോ​ത്സു​ക​ ​ജീ​വി​തം.​ ​തി​രു​വ​ന​ന്ത​പു​രം​ ​ശ്രീ​കാ​ര്യ​ത്തെ​ ​വ​സ​തി​യി​ൽ​ ​ധൈ​ഷ​ണി​ക​ ​ആ​ർ​ഭാ​ട​ങ്ങ​ൾ​ ​മാ​ത്ര​മേ​യു​ള്ളൂ.​ ​അ​ക്ഷ​ര​ങ്ങ​ളു​ടെ​ ​ആ​ശ്ര​മം.​ ​അ​വി​ടെ​ ​കു​ടും​ബ​ജീ​വി​ത​ത്തി​ലും​ ​ക​ർ​മ്മ​ജീ​വി​ത​ത്തി​ലും​ ​പ​ങ്കാ​ളി​യാ​യ​ ​ആ​നി​ ​വി​ള​നി​ലം​ ​'ആ​ൻ...​"​ ​എ​ന്ന​ ​സ്നേ​ഹ​പൂ​രി​ത​മാ​യ​ ​വി​ളി​പ്പു​റ​ത്തു​ണ്ട്.​ ​ക​വി​ ​എ​ൻ.​എ​ൻ.​ ​ക​ക്കാ​ടി​ന്റെ​ ​കാ​വ്യ​ഭാ​ഷ​ണം​ ​പോ​ലെ​ ​അ​വ​ർ​ ​പ​ര​സ്‌​പ​രം​ ​ഉൗ​ന്നു​വ​ടി​ക​ൾ​ ​ആ​യി​രി​ക്കു​ന്നു. മ​ക്ക​ൾ​ ​ര​ണ്ടും​ ​അ​മേ​രി​ക്ക​യി​ലാ​ണ്.

ഉ​ച്ചാ​ര​ണ​ത്തി​ന്റെ
വി​ക​ല​ ​ഉ​ച്ചാ​ര​ണം

P​​r​o​n​u​n​c​i​a​t​i​o​n​ ​എ​ന്ന​ ​വാ​ക്കി​ന്റെ​ ​ഉ​ച്ചാ​ര​ണം​ ​ചി​ല​ ​ഇം​ഗ്ളീ​ഷ് ​ ​അ​ദ്ധ്യാ​പ​ക​ർ​ ​പോ​ലും​ ​തെ​റ്റി​ക്കു​ന്നു. പ്രൊ​നൗ​ൺ​സി​യേ​ഷ​ൻ​ ​എ​ന്നൊ​ക്കെ​!​ ​പ്രെ​ന​ൺ​സി​യേ​ഷ​ൻ​ ​ആ​ണ് ​ശ​രി.​ ​ഇ​ത്ത​രം​ ​വാ​ക്കു​ക​ൾ​ക്ക് ​ഉൗ​ന്ന​ൽ​ ​കൊ​ടു​ത്തു​കൊ​ണ്ടാ​ണ് ​ഡോ.​ ​വി​ള​നി​ലം​ ​ഇം​ഗ്ളീ​ഷ് ​-​മ​ല​യാ​ളം​ ​ഉ​ച്ചാ​ര​ണ​ ​നി​ഘ​ണ്ടു​ ​ര​ചി​ച്ചി​ട്ടു​ള്ള​ത്.​ ​'​P​a​r​e​n​t​ ​എ​ന്ന​ ​വാ​ക്ക് ​പാ​ര​ന്റ് ​ആ​യ​തെ​ങ്ങ​നെ​യോ..."​ ​അ​ദ്ദേ​ഹം​ ​ചി​രി​ക്കു​ന്നു.​ ​അ​ത് ​പേ...​ര​ന്റ് ​ത​ന്നെ​ ​ആ​ണ്.​ ​അ​തു​പോ​ലെ​ ​A​p​artheid​ ​അ​പാ​ർ​ത്തൈ​റ്റ് ​ആ​ണ്.​ ​അ​പ്പാ​ർ​ത്തീ​ഡ് ​അ​ല്ലേ​യ​ല്ല!​ ​'a"​എ​ന്ന​ ​അ​ക്ഷ​ര​ത്തി​ന് ​ഉ​ച്ചാ​ര​ണം​ ​ഏ​ഴു​വി​ധ​ത്തി​ലു​ണ്ട്.​ ​ചി​ല​ ​വി​ദ്വാ​ന്മാ​ർ​ ​e​mbr​a​c​e​ ​നെ​ ​E​m​b​a​r​r​a​s​s​ ​ആ​ക്കി​ക്ക​ള​യും,​ ​മ​റി​ച്ചും!