fff

തിരുവനന്തപുരം:ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി മഹോത്സവത്തിന് നാളെ രാവിലെ 9ന് കൊടിയേറും. മതാചാര പ്രകാരമുള്ള ചടങ്ങുകൾ മാത്രമായാകും ഉത്സവം നടക്കുക. ആറാട്ട് പദ്മതീർത്ഥത്തിൽ നടത്തും. തുലാത്തിലാണ് സാധാരണ അല്പശി ഉത്സവം നടത്തിയിരുന്നത്. മാർച്ചിൽ ലോക്ക് ഡൗണിനെ തുടർന്ന് മാറ്റിവച്ച പൈങ്കുനി ഉത്സവം മൂന്നുമാസം മുൻപാണ് നടത്തിയത്. അനുബന്ധമായാണ് അല്പശി ഉത്സവം ഇപ്പോൾ നടത്തുന്നത്. 18നാണ് ആറാട്ട്. പൈങ്കുനി ഉത്സവത്തിനും ഘോഷയാത്ര ഒഴിവാക്കി പദ്മതീർത്ഥത്തിലാണ് ആറാട്ട് നടന്നത്. 17ന് രാത്രി പള്ളിവേട്ട നടത്തുന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല. സാധാരണ സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിൽ നടത്തുന്ന പള്ളിവേട്ട പൈങ്കുനി ഉത്സവത്തിന് പടിഞ്ഞാറെ നടയിൽ തിരക്കൊഴിവാക്കിയാണ് നടത്തിയത്.ഉത്സവത്തിന് മുന്നോടിയായി ഇന്നലെ വൈകിട്ട് ബ്രഹ്മകലശത്തിന്റെ ചടങ്ങുകൾ ആരംഭിച്ചു.