
ഷൂട്ടിംഗ് ഡിസംബർ 15ന് തിരുവനന്തപുരത്ത്
സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് നായകനാകുന്നു. ശ്രീഗോകുലം ഫിലിംസ് (പ്രൈ) ലിമിറ്റഡിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബർ 15ന് തിരുവനന്തപുരത്ത് തുടങ്ങും.
നാല് ക്രൈം സ്റ്റോറികൾ ചേർന്നൊരുക്കുന്ന ആന്തോളജി ചിത്രമാണിത്. സന്തോഷ് ശിവൻ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് ഇതാദ്യമാണ്. എസ്. സുരേഷ് ബാബുവാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. താരനിർണയം പൂർത്തിയായിവരികയാണ്.
മഞ്ജുവാര്യരെ കേന്ദ്ര കഥാപാത്രമാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക്ക് ആൻഡ് ജിൽ ഗോകുലം മൂവീസും ചേർന്നാണ് നിർമ്മിക്കുന്നത്.
തമിഴിലെ സൂപ്പർഹിറ്റ് ചിത്രം മാ നഗരത്തിന്റെ റീമേക്കാണ് സന്തോഷ് ശിവന്റെ മറ്റൊരു പ്രോജക്ട്.