
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെയും വിലയിരുത്തലാകുമെന്ന് സി.പി.എം പി.ബി അംഗം എം.എ.ബേബി പറഞ്ഞു. വികസനവും ജനപക്ഷ പ്രവർത്തനവുമാണ് ഇടതുമുന്നണിയുടെ കരുത്ത്. എതിരെ നിൽക്കുന്ന മുന്നണികൾക്കൊപ്പം അഴിമതിയാണുള്ളത്. ബി.ജെ.പിയെ ഇത്തവണ ജനങ്ങൾ തിരസ്‌കരിക്കുമെന്നും തിരുവനന്തപുരം കോർപറേഷനിലെ വഞ്ചിയൂർ വാർഡിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം എം.എ.ബേബി പറഞ്ഞു. വഞ്ചിയൂർ സെന്റ് ജോസഫ് സ്‌കൂളിലെ ബൂത്തിൽ കുടുംബസമേതമെത്തിയാണ് ബേബി വോട്ട് ചെയ്തത്.