sasi

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാതിരുന്നതിന് കാരണങ്ങളുണ്ടെന്ന് ശശി തരൂർ എം.പി പറഞ്ഞു. പാർലമെന്റിൽ തന്റെ ജോലി ചെയ്യേണ്ടതുണ്ട്. അവിടെ ഉത്തരവാദിത്വങ്ങളുണ്ട്. സംസ്ഥാനത്ത് ശക്തമായി പ്രവർത്തിക്കുന്ന പാർട്ടി നേതൃത്വമുണ്ട്. അതിനാൽ തന്റെ അത്യാവശ്യമുണ്ടെന്ന് തോന്നിയില്ല. കഴിവുള്ള നേതാക്കളുള്ളതു കൊണ്ട് തന്റെ സാന്നിദ്ധ്യം പ്രചാരണത്തിന് ആവശ്യമായിരുന്നില്ല. സ്ഥാനാർത്ഥികൾക്കായി റെക്കോഡ് ചെയ്ത വീഡിയോ സന്ദേശങ്ങൾ അയച്ചിരുന്നു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം അലയടിക്കുകയാണ്. കഴിഞ്ഞ നാല് വർഷത്തെ ഭരണ വീഴ്ചകൾക്കെതിരെയായിരിക്കും ജനം വോട്ട് ചെയ്യുക. ഇത്തവണ തിരുവനന്തപുരം കോർപ്പറേഷനിലും യു.ഡി.എഫ് അനുകൂല തരംഗമുണ്ടാവും. കോട്ടൺഹിൽ സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു തരൂരിന്റെ പ്രതികരണം.