ied-display

വക്കം: ഇറങ്ങുകടവ് ശ്രീനാരായണ ഗുരുക്ഷേത്ര മണ്ഡപത്തിൽ എൽ.ഇ.ഡി ഇലക്ട്രോണിക്സ് ഡിസ്‌പ്ലേ ബോർഡിന്റെ പ്രവർത്തനോദ്ഘാടനം നടന്നു. എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ. ബി. സീരപാണി ഉദ്ഘാടനം നിർവഹിച്ചു. ശ്രീനാരായണ സന്ദേശങ്ങളും ദൈവദശകം പ്രാർത്ഥനാഗീതമടക്കം മണ്ഡപത്തിലെത്തുന്നവർക്കു പകർന്നു നൽകുന്നതിന്റെ ഭാഗമായി ചിറയിൻകീഴ് എസ്.എൻ.ഡി.പി യൂണിയൻ മുൻകൈയെടുത്താണ് ഡിസ്‌പ്ലേ ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. വിശേഷ ദിവസങ്ങളിൽ മുഴുവൻ സമയവും മറ്റു ദിവസങ്ങളിൽ രാവിലെയും വൈകിട്ടും പൂജാ സമയങ്ങളിലും പ്രവർത്തിക്കുന്ന വിധത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. ചടങ്ങിൽ ചിറയിൻകീഴ് എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, യൂണിയൻ വനിതാസംഘം കോ- ഓർഡിനേറ്റർ രമണി ടീച്ചർ വക്കം, യൂണിയൻ കൗൺസിലർ ഡി. ചിത്രാംഗദൻ, എസ്.എൻ ട്രസ്റ്റ് ബോർഡംഗം പ്രകാശ് വക്കം, മഞ്ചുള കടയ്ക്കാവൂർ, ഗുരുമണ്ഡപ സമിതി ഭാരവാഹികളായ സതീഷ്, അരുൺ, വി. ദീപു, അശ്വനി, ബൈജു, പ്രഭ, ശശിധരൻ എന്നിവർ പങ്കെടുത്തു.

ഡിസ്‌പ്ലേ ബോർഡ് വഴിപാടായി സമർപ്പിച്ചത് ഡോ. ബി. സീരപാണിയാണ്.