
ആറ്റിങ്ങൽ:ഭാനു അമ്മയ്ക്ക് വയസ് 100 കഴിഞ്ഞു.എന്നാൽ വയസിന്റെ കണക്കൊന്നും അമ്മയ്ക്കറിയില്ല. എങ്കിലും ഒന്നറിയാം ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് വന്നപ്പോൾമുതൽ വോട്ടു ചെയ്യുകയാണ്. ഇ.എം.എസ് മുഖ്യമന്ത്രിയായ കാലംമുതൽ. പാർട്ടി ഏതെന്ന് ചോദിച്ചപ്പോൾ കള്ളച്ചിരിയായിരുന്നു മുഖത്ത്. മകളോടും കൊച്ചുമകളോടും ഒപ്പം കാറിലാണ് മുദാക്കൽ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡായ ചെമ്പൂര് സ്കൂളിൽ വോട്ടിടാൻ ഭാനുഅമ്മ എത്തിയത്. മകളുടെ കൈപിടിച്ച് വോട്ടിട്ടിറങ്ങുമ്പോൾ കാമറ കണ്ട് കൈ വിടുവിച്ച് തനിയേ കൂനിക്കൂനി കാറിലേക്ക് ഒരു നടത്തം. ചിലരെയൊക്കെ ഒരു പാഠം പഠിപ്പിക്കാനുണ്ട് മക്കളേ എന്ന് പറഞ്ഞുകൊണ്ടാണ് വോട്ടിടാനെത്തിയത്.