കല്ലമ്പലം : കല്ലമ്പലം മേഖലയിൽ കനത്ത പോളിംഗ്. സമാധാനപരമായി നടന്ന പോളിംഗിൽ കരവാരം, നാവായിക്കുളം, മണമ്പൂർ, ഒറ്റൂർ, ചെമ്മരുതി, പള്ളിക്കൽ, മടവൂർ പഞ്ചായത്തുകളിലും ജില്ലാ -ബ്ലോക്ക് ഡിവിഷനുകളിലും 74 % പോളിംഗ് രേഖപ്പെടുത്തി. മിക്ക ബൂത്തുകളിലും രാവിലെ തന്നെ നീണ്ട നിരയുണ്ടായി. ഉച്ചയോടെ തിരക്ക് കുറഞ്ഞെങ്കിലും വൈകിട്ടോടെ വീണ്ടും സജീവമായി. കരവാരം പഞ്ചായത്തിൽ 72.97%, നാവായിക്കുളത്ത് 73.37%, പള്ളിക്കൽ 72.95%, മടവൂർ 75.62%.മണമ്പൂർ 73.87 %, ഒറ്റൂർ 73.25 % എന്നിങ്ങനെയാണ് പഞ്ചായത്തുകളുടെ വോട്ടിംഗ് ശതമാനം. ഒറ്റൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലും കരവാരം പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ ബൂത്തിലും തുടക്കത്തിൽ വോട്ടിംഗ് യന്ത്രം തകരാറിലായി. തുടർന്ന് അര മണിക്കൂറിനകം തകരാർ പരിഹരിച്ച് വോട്ടിംഗ് പുനരാരംഭിച്ചു.