കിളിമാനൂർ: കിളിമാനൂരിൽ തിരഞ്ഞെടുപ്പ് സമാധാനപരം, മിക്ക ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിച്ച രാവിലെ 7 മുതൽ നീണ്ട നിരയായിരുന്നു. 8 പഞ്ചായത്തുകളിലായി 236 ബൂത്തുകളിലായിരുന്നു തിരഞ്ഞെടുപ്പ്. ആദ്യ മണിക്കൂറുകളിൽ ചില ബൂത്തുകളിലെ ഇ.വി.എം മെഷീനുകൾ കേടായത് വോട്ടിംഗ് വൈകിപ്പിച്ചു. പഴയകുന്നുമ്മൽ പഞ്ചായത്തിലെ പാപ്പാല സ്കൂൾ, മടവൂർ പഞ്ചായത്തിലെ പനപ്പാംകുന്ന് സ്കൂൾ എന്നിവിടങ്ങളിലെ മെഷീനുകളാണ് കേടായത്. തുടർന്ന് സെക്ടർ ഓഫീസർമാരുടെ നേതൃത്വത്തിൽ തകരാറ് പരിഹരിച്ച് വോട്ടിംഗ് പുനരാരംഭിച്ചു. ചില സ്ഥലങ്ങളിൽ വോട്ടിംഗ് മെഷീൻ സ്ഥാപിച്ചിരിക്കുന്നതിനെ ചൊല്ലിയും തർക്കങ്ങളുണ്ടായി. ഗ്രാമ പഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്ത്,ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലായിരുന്നു എ.വി.എം ക്രമീകരണം.