mulla

തിരുവനന്തപുരം: സ്വർണക്കടത്തിലും റിവേഴ്‌സ് ഹവാലയിലും സംസ്ഥാനത്ത് ഭരണഘടനാ പദവി വഹിക്കുന്ന ഉന്നതർ ഉൾപ്പെട്ടെന്ന വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു. സർക്കാർ സംവിധാനങ്ങൾ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ദുരുപയോഗം ചെയ്തെന്നും അതിന് ഉന്നത പദവി വഹിക്കുന്നവർ സൗകര്യം ചെയ്തു കൊടുത്തെന്നും വ്യക്തമായി. സ്വർണക്കടത്ത് കേസിലെ പ്രതികളുടേത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലെന്നാണ് കോടതി പോലും നീരീക്ഷിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറുമടക്കം നടത്തിയ വിദേശയാത്രകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണം. ഇവർക്ക് ലഭിക്കുന്ന ഗ്രീൻചാനൽ പോലുള്ള സൗകര്യം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണം.