
വെള്ളറട: കർഷകർ ദേശീയ വ്യാപകമായി നടത്തിയ പണിമുടക്കിന്റെ ഭാഗമായി പനച്ചമൂട്ടിൽ സി.പി.എമ്മിന്റെയും ഡി.എൻ.കെയുടെയും നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് സമരം നടത്തി. പനച്ചമൂട് പളിമൂട്ടിൽ നടന്ന സമരം സി.പി.എം ജില്ലാ കമ്മിറ്റി അംഗം ടി.എസ്. രാജൻ ഉദ്ഘാടനം ചെയ്തു. പി. ശശികുമാർ, മഞ്ഞാലംമൂട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ക്രിസ്തുദാസ് തുടങ്ങിയവർ സംസാരിച്ചു. പനച്ചമൂട്, വെള്ളച്ചിപ്പാറ റോഡിലായിരുന്നു സമരം. കർഷക ദ്രോഹ ബില്ല് പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. സമരക്കാരെ അരുമന സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്ത് നീക്കി.