
കല്ലമ്പലം: ഹ്യൂമൺ റൈറ്റ്സ് ഓർഗനൈസേഷന്റെ (മനുഷ്യാവകാശ സംഘടന) 2020 ലെ കാരുണ്യ ശ്രേഷ്ഠാ പുരസ്കാരത്തിനായി വർക്കല പുനർജ്ജനി ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡന്റായ യോഗാചാര്യൻ ട്രോസി ജയനെ തിരഞ്ഞെടുത്തു. ലോക മനുഷ്യാവകാശ ദിനമായ നാളെ രാവിലെ 10 ന് തിരുവനന്തപുരം പ്രസ് ക്ലബിൽ സംസ്ഥാന പ്രസിഡന്റ് ജാസിം കണ്ടലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത സിനിമാതാരം സുബ്ബലക്ഷ്മി അവാർഡ് ദാനം നിർവഹിക്കും. ആർ. സുകേശൻ ഐ.പി.എസ് മുഖ്യാതിഥിയാകും.
50000 രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാർഡ്. കാരുണ്യ പ്രവർത്തന രംഗത്ത് ഒന്നര പതിറ്റാണ്ട് കാലമായി ചെയ്തുവരുന്ന മാതൃകാപരമായ സേവനങ്ങളാണ് അവാർഡിന് പരിഗണിച്ചതെന്ന് ജൂറി ചെയർമാൻ ജാസിം കണ്ടൽ പത്ര സമ്മേളനത്തിൽ അറിയിച്ചു.