
കടയ്ക്കാവൂർ: കടയ്ക്കാവൂർ - അഞ്ചുതെങ്ങ് പഞ്ചായത്തുകളിൽ വോട്ടെടുപ്പ് സമാധാനപരമായി നടന്നു. എങ്ങും അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല. രാവിലെ ഏഴുമണിക്ക് തന്നെ എല്ലാ ബൂത്തുകളിലും പോളിംഗ് ആരംഭിച്ചു. മുൻ കാലങ്ങളിൽ ഉച്ചയ്ക്ക് ശേഷമായിരുന്നു വോട്ടർന്മാരുടെ തിരക്ക് അനുഭവപ്പെട്ടിരുന്നതെങ്കിലും ഇക്കുറി രാവിലെ തന്നെ എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ് കാണാൻ കഴിഞ്ഞത്. മൂന്ന് മുന്നണികളുടെയും പ്രവർത്തകർ വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കുന്നതിനുള്ള തീവ്രശ്രമം നടത്തുന്നുണ്ടായിരുന്നു. മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികളും ചില സ്വതന്ത്രൻമാരും വിജയം അവകാശപ്പെടുന്നുണ്ട്.