
കിളിമാനൂർ: നൂറ്റിമൂന്നാം വയസിലും ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ വോട്ട് ചെയ്‌ത് ചീരമ്മ. കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡായ മലയ്ക്കലിലെ വോട്ടറാണ് ചീരമ്മ. കിളിമാനൂർ ബ്ലോക്കിലെ തന്നെ ഏറ്റവും പ്രായം കൂടിയ വോട്ടറാണ് ചീരമ്മ. ഒരുപക്ഷേ കഴിഞ്ഞദിവസം വോട്ടു ചെയ്തവരിൽ ഏറ്റവും പ്രായം കൂടിയത് ചീരമ്മയാകാം. മലയ്ക്കൽ ഈന്തെന്നൂർ ചരുവിള പുത്തൻവീട്ടിൽ ചീരമ്മ പനപ്പാംകുന്ന് സർക്കാർ സ്കൂളിൽ എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. എല്ലാ തിരഞ്ഞെടുപ്പിലും മുടക്കം കൂടാതെ ചീരമ്മ വോട്ട് രേഖപ്പെടുത്താറുണ്ടത്രേ.