kadakampalli-surendran

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മികച്ച വിജയ പ്രതീക്ഷയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവനന്തപുരം നഗരസഭയിൽ ഇടതുമുന്നണി ഭരണം പിടിക്കും. തിരുവനന്തപുരം ജില്ലയിൽ മുന്നണിയുടെ തേരോട്ടമുണ്ടാകുമെന്നും കടകംപള്ളി പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരെ വലിയ പ്രതിഷേധമുണ്ട്. ഇന്ധന വില വർദ്ധിപ്പിക്കുന്നതടക്കമുള്ളതാണ് പ്രശ്നങ്ങൾ. അത് ഈ തിരഞ്ഞെടുപ്പിൽ പ്രതി​ഫലി​ക്കും. സംസ്ഥാന സർക്കാരിന്റെ പല നല്ല കാര്യങ്ങൾക്കമുള്ള അംഗീകാരം ഈ തിരഞ്ഞെടുപ്പിൽ ജനം നൽകുമെന്നും കടകംപള്ളി വ്യക്തമാക്കി. പട്ടം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് മന്ത്രി വോട്ട് ചെയ്‌തത്.