
പറവൂർ: കാളികുളങ്ങര ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്നു പണം മോഷ്ടിച്ചു. ഇന്നലെ പുലർച്ചെ ഒന്നരയ്ക്കും രണ്ടിനും ഇടയിലാണ് സംഭവം. ക്ഷേത്രത്തിന്റെ പുറത്തുവച്ചിരുന്ന ഭണ്ഡാരമാണ് കുത്തിത്തുറന്നത്. ആറായിരം രൂപയോളം നഷ്ടമായിട്ടുണ്ടെന്നാണ് നിഗമനം. പൊലീസ് എത്തി പരിശോധന നടത്തി. സി.സി ടി.വിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.